ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് പട്ടാമ്പി ഷോറൂം ഉദ്ഘാടനം ചെയ്തു
Tuesday, January 31, 2023 12:47 AM IST
പാലക്കാട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം പട്ടാമ്പിയില്‍ ഡോ. ബോബി ചെമ്മണൂരും സിനിമാതാരം മംമ്ത മോഹന്‍ദാസും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഡയമണ്ട് സെക്ഷന്‍ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠന് എംപി നിര്‍വഹിച്ചു.
ഡയമണ്ട് ആദ്യവില്പന മുഹമ്മദ് മുഹസില്‍ എംഎല്‍എയും ഗോള്‍ഡ് ആദ്യവില്പന പട്ടാമ്പി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഒ. ലക്ഷ്മിക്കുട്ടിയും നിര്‍വഹിച്ചു. ഉദ്ഘാടനം കാണാനെത്തിയവരില്നിന്നും നറുക്കെടുപ്പിലൂടെ തെഞ്ഞെടുക്കപ്പെട്ട അഞ്ചു പേര്‍ക്ക് സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നല്കി.