വനിതാ ജീവനക്കാര്‍ക്ക് രണ്ടുവര്‍ഷംവരെ പ്രസവാനന്തര അവധിയുമായി ഏരീസ് ഗ്രൂപ്പ്
Tuesday, February 7, 2023 10:32 PM IST
കൊച്ചി: ഏരീസ് ഗ്രൂപ്പ് വനിതാ ജീവനക്കാര്‍ക്ക് പ്രസവാനന്തര ആനുകൂല്യമായി ശിശു പരിചരണ അവധി എന്ന പുതിയ പദ്ധതിയുമായി രംഗത്ത്. ഏരീസ് കുടുംബത്തിലെ എല്ലാ നവജാതശിശുക്കള്‍ക്കും മികച്ച മാതൃപരിചരണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതെയുള്ള പുതിയ പ്രഖ്യാപനം.
ഒരു വര്‍ഷം വരെ നീണ്ട അവധിയും ഒരു വര്‍ഷത്തേക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യത്തോടെയുമാണ് അവധി നല്‍കുക. സര്‍വീസ് ബ്രേക്ക് ഇല്ലാത്ത അവധികള്‍ ആയിരിക്കും ഇത്.
ഓഫീസിനു സമീപം താമസിക്കുന്നവര്‍ക്ക് ജോലി സമയത്ത് അരമണിക്കൂര്‍ വീതം നാല് ഇടവേളകള്‍ എടുക്കാനുള്ള സൗകര്യവും ഈ പദ്ധതിയുടെ ഭാഗമായുണ്ട് . വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവാവധി ഏര്‍പ്പെടുത്തിയ ഏഷ്യയിലെ ആദ്യ സ്ഥാപനം കൂടിയാണ് യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പ്.