ഇന്‍ഫോപാര്‍ക്കില്‍ ഇന്‍ഫെനോക്സ് ടെക്നോളജീസ്
Thursday, March 16, 2023 1:35 AM IST
കൊച്ചി: നോര്‍ത്ത് അമേരിക്കന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഓര്‍ഗനൈസേഷനായ ഇന്‍ഫെനോക്സ് ടെക്നോളജീസ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു. ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ ഉദ്ഘാടനം ചെയ്തു.
യുഎസിലും കാനഡയിലും സൗത്ത് അമേരിക്കയിലും പ്രവര്‍ത്തിക്കുന്ന ഇന്‍ഫെനോക്സ് ടെക്നോളജീസ് കാനഡിയിലെ ടൊറന്റോ ആസ്ഥാനമായി അതിവേഗം വളരുന്ന ഐടി സേവന ദാതാക്കളാണ്. ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ, ക്ലൗഡ് കംപ്യൂട്ടിംഗ്, ഓമ്നി ചാനല്‍ കൊമേഴ്സ്, ഐടി സോഫ്റ്റ്വെയർ വികസനം തുടങ്ങിയ മേഖലകളിലാണ് പ്രവര്‍ത്തനം.