ഇന്‍സ്റ്റഗ്രാമില്‍ തകരാര്‍
Friday, May 19, 2023 12:54 AM IST
സാൻ ഫ്രാൻസിസ്കോ: മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനായ ഇൻസ്റ്റഗ്രാമിന്റെ പ്രവർത്തനം ആഗോളതലത്തിൽ നിശ്ചലമായി. ഇന്നലെ രാവിലെയാണു പ്രശ്നങ്ങൾ ആരംഭിച്ചത്.
ഇൻസ്റ്റഗ്രാം റീൽസുകളിൽ പ്രശ്നം നേരിട്ടതായി നിരവധി അമേരിക്കയിലെ അക്കൗണ്ട് ഉടമകൾ പരാതിപ്പെട്ടു. ഫീഡ്, സ്റ്റോറി എന്നിവയിലും അക്കൗണ്ടിൽ ലോഗിൻ ചെയ്യുന്നതിനും പ്രശ്നങ്ങളുണ്ടായി. സേവനങ്ങൾ തടസപ്പെട്ടതു സംബന്ധിച്ച് ഇൻസ്റ്റഗ്രാം ഇതുവരെ പ്രതികരിച്ചിട്ടില്ല. കാരണവും വ്യക്തമല്ല.