പുതിയ ഡെബ്റ്റ് ഫണ്ടുമായി ഐസിഐസിഐ പ്രുഡൻഷ്യൽ
Sunday, May 28, 2023 2:11 AM IST
കൊച്ചി: ഉപഭോക്താക്കള്‍ക്ക് നിലവിലെ ഉയര്‍ന്ന പലിശനിരക്കില്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ ലോക്ക് ചെയ്യാന്‍ സൗകര്യം നല്‍കുന്നതിനും ദീര്‍ഘകാല സമ്പത്ത് സൃഷ്ടിച്ച് സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്നതിനും പുതിയ ഡെബ്റ്റ് ഫണ്ടായ പ്രു കോണ്‍സ്റ്റന്റ് മെച്യൂരിറ്റി ഫണ്ട് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് അവതരിപ്പിച്ചു.
ലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍നിന്നുള്ള ഇത്തരത്തിലെ ആദ്യ ഫണ്ടായ ഇത് നിലവിലുള്ള പലിശനിരക്ക് രീതിയില്‍ നിക്ഷേപിക്കാനുള്ള മികച്ച അവസരമാണ് ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്.
പലിശനിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുമ്പോള്‍ പലിശനിരക്കിലുണ്ടാകുന്ന ഏത് ഇടിവും ഡെബ്റ്റ് പദ്ധതികളെ ആകര്‍ഷകമായ ഒരു നിക്ഷേപ അവസരമാക്കി മാറ്റുമെന്ന് കമ്പനി അവകാശപ്പെടുന്നു.