പ്രഫ. അരുണ്‍ ഏബ്രഹാം ഏലിയാസ് രാജഗിരി ബിസിനസ് സ്‌കൂള്‍ ഡയറക്ടര്‍ ആന്‍ഡ് ഡീന്‍
പ്രഫ. അരുണ്‍ ഏബ്രഹാം ഏലിയാസ് രാജഗിരി ബിസിനസ് സ്‌കൂള്‍ ഡയറക്ടര്‍ ആന്‍ഡ് ഡീന്‍
Monday, September 11, 2023 11:20 PM IST
കാ​​ക്ക​​നാ​​ട്: ഫി​​ജി നാ​​ഷ​​ണ​​ല്‍ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി കോ​​ള​​ജ് ഓ​​ഫ് ബി​​സി​​ന​​സ് ഹോ​​സ്പി​​റ്റാ​​ലി​​റ്റി ആ​​ന്‍ഡ് ടൂ​​റി​​സ​​ത്തി​​ലെ മു​​ന്‍ ഡീ​​ന്‍ ആ​​യി​​രു​​ന്ന പ്ര​​ഫ. അ​​രു​​ണ്‍ ഏ​​ബ്ര​​ഹാം ഏ​​ലി​​യാ​​സ് കാ​​ക്ക​​നാ​​ട് രാ​​ജ​​ഗി​​രി ബി​​സി​​ന​​സ് സ്‌​​കൂ​​ള്‍ ഡ​​യ​​റ​​ക്ട​​ര്‍ ആ​​ന്‍ഡ് ഡീ​​ന്‍ ആ​​യി ചു​​മ​​ത​​ല​​യേ​​റ്റു.

ന്യൂ​​സി​​ലാ​​ന്‍ഡി​​ലെ ബി​​സി​​ന​​സ് സ്‌​​കൂ​​ളാ​​യ വിക്‌ടോ​​റി​​യ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ഓ​​ഫ് വെ​​ല്ലിം​​ഗ്ട​​ണ്‍ അ​​സോ​​സി​​യേ​​റ്റ് ഡീ​​ന്‍ (ഇ​​ന്‍റ​​ര്‍നാ​​ഷ​​ണ​​ല്‍ ആ​​ന്‍ഡ് അ​​ക്ര​​ഡി​​റ്റേ​​ഷ​​ന്‍), എം​​ബി​​എ ഡ​​യ​​റ​​ക്ട​​ര്‍ തു​​ട​​ങ്ങി വി​​ദ്യാ​​ഭ്യാ​​സ​​രം​​ഗ​​ത്തെ സു​​പ്ര​​ധാ​​ന ചു​​മ​​ത​​ല​​ക​​ള്‍ വ​​ഹി​​ച്ചി​​ട്ടു​​ണ്ട്.


ഖര​​ക്പുര്‍ ഐ​​ഐ​​ടി, അ​​ലാ​​ഹാ​​ബാ​​ദ് യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍നി​​ന്നാ​​യി ര​​ണ്ട് ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​ങ്ങ​​ള്‍ സ്വ​​ന്ത​​മാ​​ക്കി​​യ അ​​ദ്ദേ​​ഹം, വെ​​ല്ലിം​​ഗ്ട​​ണ്‍ വി​​ക്‌ടോറി​​യ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യി​​ല്‍നി​​ന്ന് പി​​എ​​ച്ച്ഡി​​യും ക​​ര​​സ്ഥ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.