ലുലുവില്‍ ചോക്ലേറ്റ് ഫെസ്റ്റ്
Wednesday, May 22, 2024 12:52 AM IST
കൊച്ചി: ലോകോത്തര ചോക്ലേറ്റ് വിഭവങ്ങളുമായി കൊച്ചി ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ചോക്ലേറ്റ് ഫെസ്റ്റ് തുടങ്ങി. ലോഗോ പ്രകാശനം ചെയ്ത് നടന് കുഞ്ചാക്കോ ബോബന് ഫെസ്റ്റിന് തുടക്കംകുറിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ ചോക്ലേറ്റുകള്‍, വാഫിള്‍സ്, ഡോനട്ട്സ്, കേക്കുകള്‍ എന്നിവ അടക്കം മുന്‍നിര ചോക്ലേറ്റ് ബ്രാന്‍ഡുകളുടെ സ്വാദിഷ്ടമായ വിഭവങ്ങളാണ് ഫെസ്റ്റിലുള്ളത്.
നെസ്ലെ, ഫെറേറോ റോച്ചര്‍, ഹെര്‍ഷീ എന്നിവരുമായി സഹകരിച്ച് ഗാലക്സിയും സ്നിക്കേഴ്സും അവതരിപ്പിക്കുന്ന ലുലു ചോക്കോ ഫെസ്റ്റില്‍ പുതിയ ചോക്ലേറ്റ് ഉത്പന്നങ്ങളുടെ ലോഞ്ചുകളടക്കം നിരവധി മധുര വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്.
ഫെസ്റ്റ് ജൂണ്‍ രണ്ടു വരെ നീണ്ടുനില്‍ക്കും. കൂടാതെ, ആകര്‍ഷകമായ ഓഫറുകളും ഫെസ്റ്റില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.