കപ്പ് സ്വന്തമാക്കാൻ കോഹ്‌ലിപ്പട...
കപ്പ് സ്വന്തമാക്കാൻ കോഹ്‌ലിപ്പട...
Tuesday, March 19, 2019 12:26 AM IST
ഐ​പി​എ​ലിൽ കന്നിക്കി​രീ​ടം തേ​ടി​യാ​ണ് കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബ്, റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​ര്‍, ഡ​ല്‍ഹി കാ​പ്പി​റ്റ​ല്‍സ് എന്നിവ ഇ​റ​ങ്ങു​ന്ന​ത്. രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ് ആ​ണെ​ങ്കി​ല്‍ ഒ​രി​ക്ക​ല്‍ക്കൂ​ടി കി​രീ​ടം സ്വ​ന്ത​മാ​ക്കാ​നും. മി​ക​ച്ച നി​ര​യു​മാ​യാ​ണ് നാ​ലു ടീ​മും ഇ​റ​ങ്ങു​ന്ന​ത്. ഓ​രോ ടീ​മി​ലും വ്യ​ക്തി​ഗ​ത മി​ക​വ് കൊ​ണ്ടും ക​ളി ജ​യി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​ര്‍ ധാ​രാ​ളം.

ഐപിഎൽ ​ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ന​യി​ക്കു​ന്ന നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​നെ വി​രാ​ട് കോ​ഹ്‌ലി​യു​ടെ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​ര്‍ നേ​രി​ടും.

മൂ​ന്നാം മ​ത്സ​ര​ത്ത​ല്‍ കാ​പ്പി​റ്റ​ല്‍സ് മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ന്‍സു​മാ​യി ഏ​റ്റു​മു​ട്ടും. നാ​ലാം മ​ത്സ​ര​ത്തി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സും കിം​ഗ്‌​സ് ഇ​ല​വ​നും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ്.

രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ്

നാ​യ​ക​ന്‍: അ​ജി​ങ്ക്യ രാ​ഹ​നെ
കോ​ച്ച്: പാ​ഡി അ​പ​്ട​ണ്‍
ഹോം​ഗ്രൗ​ണ്ട്: സ​വാ​യ് മാ​ന്‍സിം​ഗ് സ്റ്റേ​ഡി​യം, ജ​യ്പു​ര്‍
മി​ക​ച്ച പ്ര​ക​ട​നം : 2008 ചാ​മ്പ്യ​ന്മാ​ര്‍

ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ ഉ​ദ്ഘാ​ട​ന പ​തി​പ്പി​ലെ ചാ​മ്പ്യ​ന്‍മാ​രാ​ണ് രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ്. കി​രീ​ട​ത്തി​ലേ​ക്കു ന​യി​ച്ച​ത് ഇ​തി​ഹാ​സ​താ​രം ഷെ​യ്ന്‍ വോ​ണും. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ജോ​സ് ബ​ട്‌​ല​ര്‍, സ​ഞ്ജു സാം​സ​ണ്‍, അ​ജി​ങ്ക്യ ര​ഹാ​നെ, ജോ​ഫ്ര ആ​ര്‍ച്ച​ര്‍, കൃ​ഷ്ണ​പ്പ ഗൗ​തം എ​ന്നി​വ​രൊ​ഴി​കെ മ​റ്റു​ള്ള​വ​ര്‍ ശ​രാ​ശ​രി​യി​ല്‍ താ​ഴെ​യു​ള്ള പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. പ്ലേ ​ഓ​ഫി​ലെ​ത്താ​ന്‍ ക​ഴി​ഞ്ഞ സീ​സ​ണി​ലാ​യി. പി​ങ്ക് സി​റ്റി​യി​ല്‍നി​ന്നു​ള്ള റോ​യ​ല്‍സ് ഇ​ത്ത​വ​ണ പി​ങ്ക് ജ​ഴ്്‌​സി​യി​ലാ​ണ് ഇ​റ​ങ്ങു​ക.

ക​രു​ത്ത്: റോ​യ​ല്‍സി​ന്‍റെ ബാ​റ്റിം​ഗ് നി​ര മി​ക​ച്ച​താ​ണ്. വി​ല​ക്കി​നു​ശേ​ഷം സ്റ്റീ​വ് സ്മി​ത്ത് തി​രി​ച്ചെ​ത്തു​ന്ന​തോ​ടെ ബാ​റ്റിം​ഗ് നി​ര കൂ​ടു​ത​ല്‍ ശ​ക്ത​മാ​കും. ജോ​സ് ബ​ട്‌​ല​ര്‍, സ​ഞ്ജു സാം​സ​ണ്‍, അ​ജി​ങ്ക്യ ര​ഹാ​നെ, ജോ​ഫ്ര ആ​ര്‍ച്ച​ര്‍, കൃ​ഷ്ണ​പ്പ ഗൗ​തം, ഓ​ള്‍ റൗ​ണ്ട​ര്‍ ബെ​ന്‍ സ്റ്റോ​ക്‌​സ് എ​ന്നി​വ​ര്‍ വ​ന്‍ സ്‌​കോ​ര്‍ നേ​ടാ​ന്‍ സാ​മ​ര്‍ഥ്യ​മു​ള്ള​വ​രാ​ണ്. ഇ​തി​ല്‍ ര​ഹാ​നെ​യ്ക്കാ​ണെ​ങ്കി​ല്‍ ലോ​ക​ക​പ്പി​നു മു​മ്പ് ഫോം ​തെ​ളി​യി​ക്കേ​ണ്ട​തു​മു​ണ്ട്. ക​രു​ത്ത് കൂ​ട്ടാ​ന്‍ മ​ന​ന്‍ വോ​റ​യെ എ​ടു​ത്തി​ട്ടു​ണ്ട്.

ഇ​ന്ത്യ-​ഓ​സ്‌​ട്രേ​ലി​യ പ​ര​മ്പ​ര​യി​ല്‍ ഒ​രൊ​റ്റ മ​ത്സ​രം കൊ​ണ്ട് ബാ​റ്റിം​ഗ് ക​രു​ത്ത് പു​റ​ത്തെ​ടു​ത്ത ആ​ഷ്​ട​ണ്‍ ടേ​ണ​ര്‍ ടീ​മി​ലു​ള്ള​ത് മ​ധ്യ​നി​ര​യെ ശ​ക്ത​മാ​ക്കും. ബട്‌ല​റും സ​ഞ്ജു​വും വി​ക്ക​റ്റ്കീ​പ്പ​ര്‍മാ​രാ​യ​തു​കൊ​ണ്ട് ഇ​വ​രെ മാ​റി​മാ​റി ഉ​പ​യോ​ഗി​ക്കാം. സ്റ്റോ​ക്‌​സ്, ജ​യ​ദേ​വ് ഉ​ന​ദ്ക​ട്, വ​രു​ണ്‍ ആ​രോ​ണ്‍, ശ്രേ​യ​സ് ഗോ​പാ​ല്‍, ജോ​ഫ്ര ആ​ര്‍ച്ച​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന പേ​സ് നി​ര​യും മി​ക​ച്ച​ത്.

ദൗ​ര്‍ബ​ല്യം: ടീ​മി​ല്‍ കൊ​ള്ളാ​വു​ന്ന ഒ​രു സ്പി​ന്ന​റി​ല്ല. ഇ​ഷ് സോ​ധി​മാ​ത്ര​മാ​ണ് ത​ര​ക്കേ​ടി​ല്ലാ​ത്ത ഒ​രു സ്പി​ന്ന​ര്‍. ലോ​ക​ക​പ്പ് സ​മീ​പി​ച്ചി​രി​ക്കു​ന്ന​തു​കൊ​ണ്ട് ടീ​മി​ലെ പ​ല​രും ടീ​മി​നൊ​പ്പം മു​ഴു​വ​ന്‍ മ​ത്സ​ര​ങ്ങ​ളി​ലും ഉ​ണ്ടാ​കി​ല്ലെ​ന്ന കാ​ര്യം സ​ത്യ​മാ​ണ്. സ്മി​ത്ത്, ബ​ട്‌​ല​ര്‍, സ്റ്റോ​ക്‌​സ് എ​ന്നി​വ​ര്‍ നേ​ര​ത്തെ​ മടങ്ങിയേ​ക്കും.

കിം​ഗ്‌​സ് ഇ​ല​വ​ൺ‍ പ​ഞ്ചാ​ബ്

നാ​യ​ക​ന്‍: ര​വി​ച​ന്ദ്ര​ന്‍ ആ​ശ്വി​ന്‍
കോ​ച്ച്: മൈ​ക്ക് ഹെ​സ​ന്‍
ഹോം ​ഗ്രൗ​ണ്ട്: പി​സി​എ സ്‌​റ്റേ​ഡി​യം മൊ​ഹാ​ലി
മി​ക​ച്ച പ്ര​ക​ട​നം: 2014 റ​ണ്ണേ​ഴ്‌​സ് അ​പ്പ്

ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ജേ​താ​ക്ക​ളാ​കാ​ത്ത മൂ​ന്നു ടീ​മു​ക​ളി​ല്‍ ഒ​ന്നാ​ണ് പ​ഞ്ചാ​ബി​ല്‍നി​ന്നുള്ള കിം​ഗ്‌​സ് ഇ​ല​വ​ൺ‍. പ​ല​പ്പോ​ഴും മി​ക​ച്ച ക​ളി​ക്കാ​രുമായാണ് എ​ത്തു​ന്ന​തെ​ങ്കി​ലും അ​വ​രി​ല്‍നി​ന്നു​ള്ള പ്ര​ക​ട​നം മ​ങ്ങു​ന്ന​താ​ണ് കിം​ഗ്‌​സ് ഇ​ല​വ​ണു തി​രി​ച്ച​ടി​യാ​കു​ന്ന​ത്. 2018ല്‍ ​ആ​ദ്യ ആ​റു മ​ത്സ​ര​ത്തി​ല്‍ അ​ഞ്ചി​ലും ജ​യി​ച്ചു. എ​ന്നാ​ല്‍, അ​ടു​ത്ത എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​രു ജ​യം മാ​ത്ര​മാ​യി പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ഏ​ഴാ​മ​താ​യി. ഈ ​സീ​സ​ണി​ല്‍ പ​ല ക​ളി​ക്കാ​രെ​യും നി​ല​നി​ര്‍ത്തി​യാ​ണ് കിം​ഗ്‌​സ് ഇ​വ​ല​ണെ​ത്തു​ന്ന​ത്.

ക​രു​ത്ത്: ബാ​റ്റിം​ഗ് ലൈ​ന​പ്പാ​ണ് ഏ​റ്റ​വും വ​ലി​യ ക​രു​ത്ത്. മു​ന്‍നി​ര​യി​ല്‍ ക​ളി​ക്കാ​ന്‍ ക്രി​സ് ഗെ​യ്‌​ലി​നെ​യും രാ​ഹു​ലി​നെ​യും പോ​ലു​ള്ള​വ​ര്‍. ഇം​ഗ്ല​ണ്ടി​നെ​തി​രേ ക​ഴി​ഞ്ഞ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ ഗെ​യ‌്‌ല്‍ ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. ഡേ​വി​ഡ് മി​ല്ല​ര്‍, മ​ന്ദീ​പ് സിം​ഗ്, മാ​യ​ങ്ക് അ​ഗ​ര്‍വാ​ള്‍, ക​രു​ണ്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ മ​ധ്യ​നി​ര​യെ ശ​ക്ത​മാ​ക്കും. വി​ക്ക​റ്റ്കീ​പ്പ​ര്‍ കൂ​ടി​യാ​യ നി​ക്കോ​ള​സ് പു​രാ​ന്‍ ഫോ​മി​ലാ​ണ്. പു​തി​യാ​യി ടീ​മി​ലെ​ത്തി​യ ഓ​ള്‍റൗ​ണ്ട​ര്‍ സാം ​ക​ര​ന്‍റെ പ്ര​ക​ട​ന​വും നി​ര്‍ണാ​യ​ക​മാ​കും. 4.80 കോ​ടി രൂ​പ​യ്ക്ക് സ്വ​ന്ത​മാ​ക്കി​യ പ​ര​ഭ്‌​സി​മ്രാ​ന്‍ സിം​ഗി​നെ മു​ന്‍നി​ര​യി​ല്‍ ക​ളി​പ്പി​ച്ചേ​ക്കും.
അ​ശ്വി​ന്‍ ന​യി​ക്കു​ന്ന സ്പി​ന്‍ ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റി​ലേ​ക്ക് പ​ഞ്ചാ​ബി​ന് അ​ഫ്ഗാ​ന്‍താ​രം മു​ജീ​ബ് ഉ​ര്‍ റ​ഹ‌്മാ​നും പു​തി​യ സെ​ന്‍സേ​ഷ​ന്‍ വ​രു​ണ്‍ ച​ക്ര​വ​ര്‍ത്തി​യു​മു​ണ്ട്.

ദൗ​ര്‍ബ​ല്യം: സ്ഥി​ര​ത​യി​ല്ലാ​ത്ത ബാ​റ്റിം​ഗ് നി​ര. മ​ധ്യ​നി​ര​യും അ​തി​നു താ​ഴെ​യു​ള്ള​മു​ള്ള ബാ​റ്റിം​ഗ് നി​ര​യു​ടെ മോ​ശം ഫോം. ​ഫി​നി​ഷിം​ഗ് റോ​ളി​ല്‍ ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ആ​ളി​ല്ലാ​താ​യ​ത് കിം​ഗ്‌​സ് ഇ​ല​വ​നെ പു​റ​ത്തേ​ക്കു ന​യി​ച്ചു. അ​ഗ​ര്‍വാ​ളി​ന്‍റെ​യും മി​ല്ല​റു​ടെ​യും ഫോം. ​മി​ക​ച്ച ഇ​ന്ത്യ​ന്‍ പേ​സ​ര്‍മാ​രു​ടെ കു​റ​വ്. ഷ​മി​ക്ക് ഐ​പി​എ​ലി​ല്‍ ഓ​ര്‍മി​യി​ല്‍ സൂ​ക്ഷി​ക്കാ​ന്‍ ത​ക്ക റി​ക്കാ​ര്‍ഡ​ല്ല ഉ​ള്ള​ത്.


റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു

നാ​യ​ക​ന്‍: വി​രാ​ട്് കോ​ഹ്‌ലി
​കോ​ച്ച്: ഗാ​രി കേഴ്‌​സ്റ്റ​ണ്‍
ഹോം​ഗ്രൗ​ണ്ട്: എം. ​ചി​ന്ന​സ്വാ​മി സ്റ്റേഡിയം ബം​ഗ​ളൂ​രു
മി​ക​ച്ച പ്ര​ക​ട​നം: 2009, 2011, 2016 റ​ണ്ണേ​ഴ്‌​സ് അ​പ്പ്

എ​ല്ലാം സീ​സ​ണി​ലും മി​ക​ച്ച ക​ളി​ക്കാ​രുമായി വ​ന്‍പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് എ​ത്തു​ന്നതെങ്കി​ലും ഇ​തു​വ​രെ ഐ​പി​എ​ല്‍ ചാ​മ്പ്യ​ന്മാ​രാ​കാ​ന്‍ ക​ഴി​യാ​ത്ത ടീ​മു​ക​ളി​ലൊ​ന്നാ​ണ് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ്. ടീം ​കൂ​ടു​ത​ല്‍ സ​ന്തു​ലി​ത​മാ​ക്കു​ന്ന​തി​ന് ഓ​ള്‍റൗ​ണ്ട​ര്‍മാ​രെ​യു​മെ​ത്തി​ച്ചി​ട്ടു​ണ്ട്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ വി​ക്ക​റ്റ്കീ​പ്പ​ര്‍ ഹെ​ന്‍‌റി​ച്ച് ക്ലാ​സ​നെ​യെ​ത്തി​ച്ചു​കൊ​ണ്ട് ഒ​രു വി​ക്ക​റ്റ്കീ​പ്പ​റെ​ക്കൂ​ടി നേ​ടാ​നാ​യി.

ക​രു​ത്ത്: ഇ​ത്ത​വ​ണ​യും ശ​ക്ത​മാ​യ ബാ​റ്റിം​ഗ് നി​ര​യാ​ണു​ള്ള​ത്. ഈ ​ത​ല​മു​റ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ബാ​റ്റ്‌​സ്മാ​നാ​യ വി​രാ​ട് കോ​ഹ്‌ലി 2008 ​മു​ത​ല്‍ ടീ​മി​നൊ​പ്പ​മു​ണ്ട്. ഏ​തു ഡി​ഗ്രി​യി​ലും നി​ന്ന് ബാ​റ്റ് ചെ​യ്യാ​ന്‍ ക​ഴി​വു​ള്ള ഡി​വി​ല്യേ​ഴ്‌​സും ചേ​രു​മ്പോ​ള്‍ ബാ​റ്റിം​ഗ് നി​ര കൂ​ടു​ത​ല്‍ ശ​ക്ത​മാ​കും. മ​ധ്യ​നി​ര​യി​ല്‍ ക്ലാ​സ​നും ഹെ​റ്റ്‌​മെ​യ​റും ഇ​വ​ര്‍ക്കൊ​പ്പം മാ​ര്‍ക​സ് സ്റ്റോ​യി​നി​സ്, മോ​യി​ന്‍ അ​ലി, കോ​ളി​ന്‍ ഡി ​ഗ്രാ​ന്‍ഡ്‌​ഹോം എ​ന്നി​വ​ര്‍ മി​ക​ച്ച ഓ​ള്‍റൗ​ണ്ട​ര്‍മാ​രും ഫി​നി​ഷ​ര്‍മാ​രു​മാ​ണ്. സ്റ്റോ​യി​നി​സ് ക​ഴി​ഞ്ഞ ഇ​ന്ത്യ-​ഓ​സ്‌​ട്രേ​ലി​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ ബാ​റ്റ്‌​ കൊ​ണ്ടും പ​ന്തു​കൊ​ണ്ടും ന​ല്ല പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. ശി​വം ദു​ബെ​യെ കോ​ഹ്‌ലി​ക്ക് ഫി​നി​ഷ​റു​ടെ സ്ഥാ​ന​ത്ത് ഇ​റ​ക്കാ​വു​ന്ന​താ​ണ്. പേ​സ് നി​ര​യി​ല്‍ ഉ​മേ​ഷ് യാ​ദ​വ്, ന​ഥാ​ന്‍ കോ​ള്‍ട്ട​ര്‍ നീ​ല്‍, ടിം ​സൗ​ത്തി, മു​ഹ​മ്മ​ദ് സി​റാ​ജ് എ​ന്നി​വ​ര്‍ ലോ​ക​ക​പ്പി​നു മു​മ്പ് ഫോം ​തെ​ളി​യി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. റി​സ്റ്റ്‌​സ്പി​ന്ന​ര്‍ യു​സ്‌വേ​ന്ദ്ര ചാ​ഹ​ലി​നും ഫോം ​തെ​ളി​യി​ക്കേ​ണ്ട​തു​ണ്ട്.

ദൗ​ര്‍ബ​ല്യം: ബാ​റ്റിം​ഗി​ല്‍ വ​ന്‍ നി​ര​യു​ള്ള​പ്പോ​ള്‍ ആ​രെ​യെ​ാക്കെ എ​വി​ടെ ക​ളി​പ്പി​ക്ക​ണ​മെ​ന്ന സം​ശ​യം. കോ​ഹ്‌ലി​യെ​യും ഡി ​വി​ല്യേ​ഴ്‌​സി​നെ​യും കൂ​ടു​ത​ല്‍ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന​ത് തി​രി​ച്ച​ടി​യാ​കും. ഓ​പ്പ​ണിം​ഗി​ല്‍ പാ​ര്‍ഥി​പ് പ​ട്ടേ​ലി​നൊ​പ്പം ആ​രെ​യി​റ​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം ബു​ദ്ധി​മു​ട്ടാ​ണ്. ഡെ​ത്ത് ഓ​വ​ര്‍ ബൗ​ള​ര്‍മാ​രു​ടെ കു​റ​വു​ണ്ട്.

ഡ​ല്‍ഹി കാ​പ്പി​റ്റ​ല്‍സ്

നാ​യ​ക​ന്‍: ശ്രേ​യ​സ് അ​യ്യ​ര്‍
പ​രി​ശീ​ല​ക​ന്‍: റി​ക്കി പോ​ണ്ടിം​ഗ്
ഹോം ​ഗ്രൗ​ണ്ട്: ഫി​റോ​സ് ഷാ ​കോ​ട്‌​ല, ഡ​ല്‍ഹി

ഡ​ല്‍ഹി ഡെ​യ​ര്‍ഡെ​വി​ള്‍സ് എ​ന്ന പേ​ര് മാ​റ്റി ഡ​ല്‍ഹി കാ​പ്പി​റ്റ​ല്‍സ് എ​ന്ന പു​തി​യ പേ​രി​ല്‍. ഐ​പി​എ​ല്‍ 12-ാം പ​തി​പ്പി​ല്‍ ഭാ​ഗ്യം തേ​ടി​യാ​ണ് കാ​പ്പി​റ്റ​ല്‍സ് ഇ​റ​ങ്ങു​ന്ന​ത്. ഡെ​യ​ര്‍ഡെ​വി​ള്‍സി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തി​ന്‍റെ പ​കു​തി ജെ​എ​സ്ഡ​ബ്ല്യു വാ​ങ്ങി​യ​തോ​യാ​ണ് പു​തി​യ പേ​ര് സ്വീ​ക​രി​ച്ച​ത്. ഡെ​യ​ര്‍ഡെ​വി​ള്‍സ് ര​ണ്ടു ത​വ​ണ സെ​മി​യി​ലും ഒ​രു ത​വ​ണ പ്ലേ ​ഓ​ഫും ക​ളി​ച്ചെ​ങ്കി​ലും ഫൈ​ന​ലി​ലെ​ത്താ​നാ​യി​ട്ടി​ല്ല. ശി​ഖ​ര്‍ ധ​വാ​നെ​യെ​ത്തി​ച്ചു​കൊ​ണ്ട് മു​ന്‍നി​ര മി​ക​ച്ച​താ​ക്കി. ഉ​പ​ദേ​ശ​ക​നാ​യി മു​ന്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ സൗ​ര​വ് ഗാം​ഗു​ലി​യെ എ​ത്തി​ച്ച​തി​ലൂ​ടെ പു​തി​യ മാ​റ്റ​ങ്ങ​ളാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ക​രു​ത്ത്: യു​വ​ത്വ​വും ഒ​പ്പം പ​രി​ച​യ​സ​മ്പ​ത്തും നി​റ​ഞ്ഞ​താ​ണ് കാ​പ്പി​റ്റ​ല്‍സ് നി​ര. വ്യ​ക്തി​ഗ​ത മി​ക​വി​ലൂ​ടെ ത​ക​ര്‍പ്പ​ന്‍ അ​ടി​ക​ള്‍ക്കു പേ​രു​കേ​ട്ട​വ​ര്‍ ടീ​മി​ല്‍ ധാ​രാ​ളം. ധ​വാ​നും പൃ​ഥ്വി ഷാ​യും ഓ​പ്പ​ണിം​ഗി​നി​റ​ങ്ങു​മ്പോ​ള്‍ ഇ​ടം-​വ​ലം കൈ ​കൂ​ട്ടു​കെ​ട്ട് ല​ഭി​ക്കും. ധ​വാ​ന്‍, കോ​ളി​ന്‍ ഇ​ന്‍ഗ്രാം, കോ​ളി​ന്‍ മ​ണ്‍റോ, ക്രി​സ് മോ​റി​സ് എ​ന്നീ പ​രി​ച​യ​സ​മ്പ​ന്ന​ര്‍ക്കൊ​പ്പം യു​വ​ക്കാ​ളാ​യ ശ്രേ​യ​സ് അ​യ്യ​ര്‍, ഷാ, ​ഋ​ഷ​ഭ് പ​ന്ത് എ​ന്നി​വ​രും ബാ​റ്റിം​ഗി​നെ ശ​ക്ത​മാ​ക്കും. ഹ​നു​മ വി​ഹാ​രി​യും ഇ​ന്‍ഗ്രാ​മും ബാ​റ്റേ​ന്തു​ന്ന മ​ധ്യ​നി​ര​യി​ല്‍ ആ ​സ്ഥാ​ന​ത്തെ പ്ര​ശ്‌​നം ഒ​രു പ​രി​ധി​വ​രെ പ​രി​ഹ​രി​ക്ക​പ്പെ​ടും. ഫി​നി​ഷിം​ഗി​നു മോ​റി​സും അ​ക്ഷ​ര്‍ പ​ട്ടേ​ലും പ്രാ​പ്ത​രാ​ണ്. കാ​ഗി​സോ റ​ബാ​ഡ, ട്രെ​ന്‍ഡ് ബോ​ള്‍ട്ട്, ക്രി​സ് മോ​റി​സ് എ​ന്നി​വരട​ങ്ങു​ന്ന പേ​സ് നിര ഈ ​സീ​സ​ണി​ലെ ത​ന്നെ ഏ​റ്റ​വും മാ​ര​ക​മായ​താ​ണ്്.

ദൗ​ര്‍ബ​ല്യം: മു​ന്‍നി​ര ബാ​റ്റിം​ഗ് നി​ര മി​ക​ച്ച​തെ​ങ്കി​ലും മ​ധ്യ​നി​ര​യി​ല്‍ ഇ​ന്ത്യ​ന്‍ ബാ​റ്റ്‌​സ്മാ​ന്മാ​രു​ടെ കു​റ​വു​ണ്ട്. ബൗ​ളിം​ഗ് നി​ര​യി​ലേ​ക്കു നോ​ക്കി​യാ​ല്‍ ഗം​ഭീ​ര​മാ​ണ്. പേ​സ് നി​ര​യി​ല്‍ കൊ​ള്ളാ​വു​ന്ന ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍മാ​രി​ല്ല. ആ​വേ​ശ് ഖാ​ന്‍ ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ന​ന്നാ​യി​ട്ടെ​റി​ഞ്ഞെ​ങ്കി​ലും റ​ണ്‍സ് വ​ഴ​ങ്ങു​ന്നു. ഫി​നി​ഷ​റുടെ അഭാവവുമുണ്ട്.

മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.