ടോട്ടനത്തിനു ജയം
Saturday, April 13, 2019 11:22 PM IST
ലണ്ടൻ: ലൂകാസ് മൗറയുടെ ഹാട്രിക് ബലത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനം ഹോട്സ്പറിനു ജയം. സ്വന്തം മൈതാനം പുതിക്കി പണിതശേഷം നടന്ന മൂന്ന് മത്സരങ്ങളിലും ടോട്ടനം ഇതോടെ ജയം സ്വന്തമാക്കി. മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് ഹഡേഴ്സ്ഫീൽഡിനെയാണ് ടോട്ടനം കീഴടക്കിയത്. 27, 87, 90+3 മിനിറ്റികളിലായിരുന്നു മൗറയുടെ ഗോളുകൾ. വിക്ടർ വന്യാമയാണ് (24-ാം മിനിറ്റ്) ആതിഥേയരുടെ അക്കൗണ്ട് തുറന്നത്.