ബ്ലാസ്റ്റേഴ്സിനായി ഭാഗ്യചിഹ്നം ഡിസൈൻ ചെയ്യാം
Monday, September 16, 2019 10:56 PM IST
കൊച്ചി: ഐഎസ്എൽ പുതിയ സീസണിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഭാഗ്യ ചിഹ്നത്തിന്റെ ഡിസൈനുകൾ ക്ഷണിക്കുന്നു. ഭാഗ്യചിഹ്നത്തിന്റെ ഡിസൈനിംഗ് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് രൂപകൽപനകൾ 25 വരെ സമർപ്പിക്കാം. തെരഞ്ഞെടുക്കുന്ന ഡിസൈൻ ടീമിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി ഉപയോഗിക്കും.
ആരാധകർക്ക് എളുപ്പത്തിൽ മത്സരത്തിന്റെ ഭാഗമാകാം. കേരള ബ്ലാസ്റ്റേഴ്സ് ലോഗോയിലുള്ള ആനയോട് സാമ്യമുള്ള ഒരു ഭാഗ്യ ചിഹ്നമാണ് ഡിസൈൻ ചെയ്യേണ്ടത്. ലോഗോയിലുള്ള മഞ്ഞ, നീല എന്നീ നിറങ്ങളുടെ സംയോജനത്തിലാകണം ഭാഗ്യ ചിഹ്നം രൂപകൽപ്പന ചെയ്യേണ്ടത്. സൃഷ്ടികൾ http://www.keralablsatersfc.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ’ഡിസൈൻ ദി മാസ്കോട്ട്’ എന്ന പ്രത്യേക ടാബിൽ ജെപിഇജി, പിഎൻജി, ജിഐഎഫ് ഫോർമാറ്റുകളിൽ അപ്ലോഡ് ചെയ്യുക. അന്തിമ രൂപകൽപന ഏഴ് അടി ഉയരത്തിൽ അളക്കാവുന്നതായിരിക്കണം.