രണ്ടാം ജയം, ഇന്ത്യൻ വനിതകൾക്കു പരന്പര
Saturday, October 12, 2019 12:10 AM IST
വഡോദര: ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരന്പര ഇന്ത്യൻ വനിതകൾ സ്വന്തമാക്കി. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ അഞ്ച് വിക്കറ്റ് ജയം നേടിയതോടെയാണ്. ഇതോടെ 2-0ന്റെ അനിഷേധ്യമായ ലീഡ് ഇന്ത്യ സ്വന്തമാക്കി. സ്കോർ: ദക്ഷിണാഫ്രിക്ക 50 ഓവറിൽ ആറിന് 247. ഇന്ത്യ 48 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 248.
ഇന്ത്യക്കായി 92 പന്തിൽ 65 റണ്‍സ് നേടിയ പൂനം റൗട്ട് ആണ് കളിയിലെ താരം. ക്യാപ്റ്റൻ മിതാലി രാജ് 82 പന്തിൽ 66 റണ്‍സ് നേടി. 27 പന്തിൽ 39 റണ്‍സുമായി ഹർമൻപ്രീത് കൗർ പുറത്താകാതെനിന്നു.