ഇംഗ്ലണ്ടിന്റെ ജെന്നി ഗണ്‍ വിരമിച്ചു
Wednesday, October 16, 2019 11:52 PM IST
ഇംഗ്ലണ്ടിനായി ഏറ്റവും അധികം ട്വന്റി-20 മത്സരങ്ങൾ കളിച്ച വനിതാ താരമായ ജെന്നി ഗണ്‍ രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞു. ട്വന്റി-20, ഏകദിനം, ടെസ്റ്റ് മത്സരങ്ങളിലായി 259 കളികളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച താരമാണ് ജെന്നി. മൂന്ന് ലോകകപ്പും അഞ്ച് ആഷസും ഇംഗ്ലണ്ടിനൊപ്പം ജെന്നി സ്വന്തമാക്കി.
ഇംഗ്ലണ്ടിനായി ഏറ്റവും അധികം രാജ്യാന്തര മത്സരം കളിച്ചതിൽ ചാർലോട്ട് എഡ്വേഡ്സിനു (309) മാത്രം പിന്നിലാണ് ജെന്നി. 2004ലാണ് ജെന്നി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. 2009ൽ പ്രഥമ വനിതാ ട്വന്റി-20 ലോകകപ്പിലും ആവർഷത്തെ ഏകദിന ലോകകപ്പിലും ഇംഗ്ലണ്ടിന്റെ കിരീടനേട്ടത്തിൽ ഈ ഓൾ റൗണ്ടറിന്റെ സാന്നിധ്യം നിർണായകമായിരുന്നു.