മാസ്റ്റേഴ്സ് അത്ലറ്റിക്സ് മാങ്ങാട്ടുപറമ്പില്‍
Wednesday, November 13, 2019 12:02 AM IST
പയ്യന്നൂര്‍: 39-ാമത് സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ജനുവരി നാല്, അഞ്ച് തീയതികളില്‍ മാങ്ങാട്ടുപറമ്പിലെ കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കും. മത്സരങ്ങളുടെ നടത്തിപ്പിനായി പയ്യന്നൂരില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണയോഗം സി. കൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി. പ്രഭാകരന് അധ്യക്ഷത വഹിച്ചു. കെ.എന്‍. കണ്ണോത്ത്, പി.എം. ദാമോദരന്‍ അടിയോടി, കെ. കെ. ഗംഗാധരന്, വി.എം. ദാമോദരന്‍, പ്രഫ. ദേവസ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ. വിജയകുമാര്‍-ചെയര്മാന്, സി. നാരായണന് നായര്‍-ജനറല്‍ കണ്‍വീനർ എന്നിവരടക്കം 101 അംഗ സംഘാടകസമിതിയെ തെരഞ്ഞെടുത്തു.