റൊ​ണാ​ള്‍ഡോ​യ്ക്കും കെ​യ്‌​നും ഹാ​ട്രി​ക്
Saturday, November 16, 2019 12:21 AM IST
ല​ണ്ട​ന്‍/​ലി​സ്ബ​ണ്‍: യു​വേ​ഫ യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് യോ​ഗ്യ​താ മത്സരങ്ങളിൽ പോർച്ചുഗലിന്‍റെ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യു​ടെ​യും ഇംഗ്ലണ്ടിന്‍റെ ഹാ​രി കെ​യ്‌​ന്‍റെ​യും ഹാ​ട്രി​ക് മി​ക​വി​ല്‍ പോ​ര്‍ച്ചു​ഗ​ലി​നും ഇം​ഗ്ല​ണ്ടി​നും വ​ന്‍ ജ​യം.

ഗ്രൂ​പ്പ് ബി​യി​ല്‍ യൂ​റോ ചാ​മ്പ്യ​ന്മാ​രാ​യ പോ​ര്‍ച്ചു​ഗ​ല്‍ 6-0ന് ​ലി​ത്വാ​നി​യ​യെ തോ​ല്‍പ്പി​ച്ചു. ക​രി​യ​റി​ല്‍ റൊ​ണാ​ള്‍ഡോ​യു​ടെ 55-ാമ​ത്തെ ഹാ​ട്രി​ക്കാ​ണ്. പോ​ര്‍ച്ചു​ഗ​ലി​നാ​യി ഒ​മ്പ​താ​മ​ത്തെ​യും. പോ​ര്‍ച്ചു​ഗ​ലി​നാ​യി താ​രം 98 ഗോ​ളി​ലെ​ത്തി. ര​ണ്ടു ഗോ​ള്‍ കൂ​ടി നേ​ടി​ക്ക​ഴി​ഞ്ഞാ​ല്‍ റൊ​ണാ​ള്‍ഡോ​യ്ക്ക് രാ​ജ്യ​ത്തി​നാ​യി ഗോ​ളി​ല്‍ സെ​ഞ്ചു​റി നേ​ടി​യ ഇ​റാ​ന്‍റെ അ​ലി ഡെ​യി​യു​ടെ പി​ന്നി​ലെ​ത്താം. പി​സി, ഗോ​ണ്‍സാ​ലോ പാ​സി​ന്‍സി​യ, ബെ​ര്‍ണാ​ര്‍ഡോ സി​ല്‍വ എ​ന്നി​വ​രും ഗോ​ള്‍ നേ​ടി.

ഗ്രൂ​പ്പ് എ​യി​ല്‍ ഇം​ഗ്ല​ണ്ട് 7-0ന്് ​മോ​ണ്ടി​നെ​ഗ്രോ​യെ തോ​ല്പി​ച്ച യൂ​റോ യോ​ഗ്യ​ത നേ​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.