മിക്കി ആർതർ ലങ്കൻ കോച്ച്
Thursday, December 5, 2019 12:10 AM IST
കൊളംബോ: ദക്ഷിണാഫ്രിക്കൻ പരിശീലകൻ മിക്കി ആർതർ ലങ്കൻ ക്രിക്കറ്റ് ടീമിന്റെ ചുമതലയേൽക്കും. മുഖ്യ പരിശീലക സ്ഥാനത്ത് രണ്ട് വർഷ കരാറാണ് ആർതറിനു ലങ്കൻ ക്രിക്കറ്റ് ബോർഡ് നല്കുക. ആർതറിനൊപ്പം സിംബാബ്വെയുടെ മുൻ താരം ഗ്രാന്റ് ഫ്ളവർ, ഡേവിഡ് സീക്കർ എന്നിവരും ഉണ്ടാകും. നിശ്ചിത ഓവർ മത്സരങ്ങളിലെ ബാറ്റിംഗ് പരിശീലകന്റെ ചുമതലയാണ് ഗ്രാന്റ് ഫ്ളവറിനുള്ളത്. സീക്കറാണ് ബൗളിംഗ് പരിശീലകൻ. നിലവിൽ ചന്ദ്രിക ഹതുരുസിംഹയാണ് ലങ്കൻ മുഖ്യ പരിശീലകൻ.
ഏകദിന ലോകകപ്പനു പിന്നാലെ ആർതറിനെ പാക്കിസ്ഥാൻ പുറത്താക്കിയിരുന്നു. ലങ്കയുടെ പാക് പര്യടനമാണ് ആർതറിന്റെ ആദ്യ പരിശീലക ചുമതല.