ജയം, ഗോവ തലപ്പത്ത്
Saturday, December 14, 2019 11:32 PM IST
മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ എടികെയെ 2-1നു കീഴടക്കി എഫ്സി ഗോവ പോയിന്റ് പട്ടികയുടെ തലപ്പത്ത് എത്തി. മൗർതാഡ ഫാൾ (60), ഫെറാൻ കൊറോമിനസ് (66) എന്നിവർ ഗോവയ്ക്കായി ലക്ഷ്യംകണ്ടു. എടികെയുടെ ഗോൾ മലയാളി താരം ജോബി ജെസ്റ്റിന്റെ (64) വകയായിരുന്നു. എട്ട് മത്സരങ്ങളിൽ ഗോവയ്ക്ക് 15 പോയിന്റാണുള്ളത്. എടികെ (14), ബംഗളൂരു എഫ്സി (13) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.