സച്ചിനിലേക്ക് ഒരു സെഞ്ചുറി
Tuesday, January 14, 2020 12:00 AM IST
ഇന്ത്യ x ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് പരന്പരയിൽ ഏറ്റവും അധികം സെഞ്ചുറി എന്ന നേട്ടത്തിലേക്ക് ക്യാപ്റ്റൻ വിരാട് കോഹ്ലിക്കുള്ളത് ഒരു സെഞ്ചുറിയുടെ അകലം മാത്രം. സച്ചിൻ തെണ്ടുൽക്കറിന്റെ പേരിലാണ് റിക്കാർഡ്, ഒന്‍പത് സെഞ്ചുറി. വൈസ് ക്യാപ്റ്റൻ രോഹിത് ശർമ (ഏഴ്) മൂന്നാമതുണ്ട്. ഇന്ന് ആരംഭിക്കുന്ന ഇന്ത്യ x ഓസ്ട്രേലിയ മൂന്ന് മത്സര ഏകദിന പരന്പരയിൽ കോഹ്ലിയും രോഹിത്തും ഈ നേട്ടം സ്വന്തമാക്കുമോ എന്നതിനാണ് ഇന്ത്യൻ ആരാധകർ കാത്തിരിക്കുന്നത്. രോഹിത്തിന് 9000 ഏകദിന റണ്ണിലേക്ക് 56 റണ്‍സ് മതി.