മുംബൈക്കു ജയം
Friday, January 17, 2020 11:57 PM IST
മുംബൈ: ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റി എഫ്സിക്ക് അഞ്ചാം ജയം. ഹോം മത്സരത്തിൽ ബംഗളൂരു എഫ്സിയെ 2-0നാണ് മുംബൈ കീഴടക്കിയത്. മൊഡു സൗഗു (13), അമിനെ ചേർമിത്രി (55) എന്നിവരാണ് മുംബൈ സിറ്റിക്കായി വലകുലുക്കിയത്. ജയത്തോടെ 13 മത്സരങ്ങളിൽ 19 പോയിന്റുമായി മുംബൈ അഞ്ചാം സ്ഥാനത്ത് എത്തി. 22 പോയിന്റുള്ള ബംഗളൂരു രണ്ടാം സ്ഥാത്താണ്. 12 മത്സരങ്ങളിൽ 24 പോയിന്റുമായി ഗോവയാണ് ഒന്നാമത്.