ലീഡ് ഉയർത്തി പിഎസ്ജി
Monday, February 24, 2020 11:57 PM IST
പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണിൽ പാരി സാൻ ഷെർമയിൻ ലീഡ് ഉയർത്തുന്നു. ഹോം ഗ്രൗണ്ടിൽ ബോർഡക്സിനെ 4-3ന് പരാജയപ്പെടുത്തിയതോടെ പിഎസ്ജിയുടെ ലീഡ് 13 ആയി ഉയർന്നു. 26 കളിയിൽ ഫ്രഞ്ച് ചാന്പ്യൻമാർക്ക് 65 പോയിന്റാണുള്ളത്. 52 പോയിന്റുള്ള മാഴ്സെയാണ് രണ്ടാം സ്ഥാനത്ത്. അവസാന മിനിറ്റിൽ നെയ്മർ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് പിഎസ്ജിയുടെ ജയത്തിന്റെ ശോഭ കെടുത്തി. എഡിൻസണ്‍ കവാനി പിഎസ്ജിക്കായി 200 ഗോൾ തികച്ച മത്സരമായിരുന്നു.
കവാനിയെക്കൂടാതെ മാർക്വിനോസ് രണ്ടു ഗോളും കൈലിയൻ എംബാപ്പെ ഒരു ഗോളും നേടി. ബോർഡക്സിനായി ഹ്വാംഗ് യി ജോ, പാബ്ലോ, റൂബൻ പാർഡോ എന്നിവരാണ് ഗോൾ നേടിയത്.