രഞ്ജി സെമി ലൈനപ്പായി
Wednesday, February 26, 2020 12:31 AM IST
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനൽ ലൈനപ്പ് വ്യക്തമായി. ആദ്യ സെമി ഗുജറാത്തും സൗരാഷ്ട്രയും തമ്മിലാണ്. ബംഗാളും കർണാടകയും രണ്ടാം സെമിയിൽ ഏറ്റുമുട്ടും. ക്വാർട്ടറിൽ ഗുജറാത്ത് 464 റണ്‍സിന് ഗോവയെയും കർണാടക 167 റണ്‍സിന് ജമ്മു കാഷ്മീരിനെയും തോൽപ്പിച്ചു. അതേസമയം, ആന്ധ്രാപ്രദേശിനെതിരേ സമനിലയായെങ്കിലും ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയ സൗരാഷ്ട്ര സെമിയിൽ കടക്കുകയായിരുന്നു. ഒഡീഷയ്ക്കെതിരേ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതാണ് ബംഗാളിനും സഹായമായത്.