ഐ​​സി​​സി യോ​​ഗ്യ​​ത റ​​ദ്ദാ​​ക്കി
Thursday, March 26, 2020 11:57 PM IST
ദു​​ബാ​​യ്: ഐ​​സി​​സി (ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ക്രി​​ക്ക​​റ്റ് കൗ​​ണ്‍​സി​​ൽ) എ​​ല്ലാ യോ​​ഗ്യ​​താ മ​​ത്സ​​ര​​ങ്ങ​​ളും റ​​ദ്ദാ​​ക്കി. ജൂ​​ണ്‍ 30വ​​രെ ന​​ട​​ക്കേ​​ണ്ട ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള യോ​​ഗ്യ​​താ മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് റ​​ദ്ദാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​നത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ഐ​​സി​​സി​​യു​​ടെ തീ​​രു​​മാ​​നം. ഐ​​സി​​സി 2021 പു​​രു​​ഷ ലോ​​ക​​ക​​പ്പ് ട്വ​​ന്‍റി-20 ക്വാ​​ളി​​ഫ​​യ​​ർ, 2023 പു​​രു​​ഷ ലോ​​ക​​ക​​പ്പ് ലീ​​ഗ് 2 തു​​ട​​ങ്ങി​​യ എ​​ല്ലാ മ​​ത്സ​​ര​​ങ്ങ​​ളും റ​​ദ്ദാ​​ക്കി​​യി​​ട്ടു​​ണ്ട്. ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ഈ ​​വ​​ർ​​ഷം ന​​ട​​ക്കേ​​ണ്ട ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ന്‍റെ ട്രോ​​ഫി ടൂ​​റും ഏ​​പ്രി​​ൽ അ​​വ​​സാ​​നം വ​​രെ ഒ​​ഴി​​വാ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.