ഇന്ത്യയെ ക്ഷണിച്ച് ദക്ഷിണാഫ്രിക്ക
Thursday, May 21, 2020 11:18 PM IST
ജൊഹന്നാസ്ബർഗ്: ഓഗസ്റ്റ് അവസാനം മൂന്ന് മത്സര ട്വന്റി-20 പരന്പര കളിക്കാൻ ഇന്ത്യയെ ക്ഷണിച്ച് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക. ഇന്ത്യയുമായി പരന്പരയ്ക്ക് തയാറാണെന്ന് ഇന്നലെയാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അറിയിച്ചത്.
ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ ക്ഷണം ഇന്ത്യ സ്വീകരിക്കാനുള്ള സാധ്യതയാണുള്ളത്. കാരണം, ട്വന്റി-20 ലോകകപ്പ് നീട്ടിവച്ച് ആസമയം ഐപിഎൽ നടത്താൻ ഐസിസിയിൽ സമ്മർദം ചെലുത്താൻ ദക്ഷിണാഫ്രിക്കയുടെ പിന്തുണയും ഇന്ത്യക്ക് ലഭിച്ചേക്കും. ദക്ഷിണാഫ്രിക്ക, ഇന്ത്യൻ പര്യടനം നടത്തുന്നതിനിടെയാണ് ലോക്ക് ഡൗണായതും പരന്പര ഉപേക്ഷിച്ച് അവർ മടങ്ങിയതും.