പരാതി അതിന്റെ വഴിക്ക്, തകർത്തടിച്ച് കൃണാൽ പാണ്ഡ്യ
Monday, January 11, 2021 12:08 AM IST
വഡോദര: ബറോഡ ക്യാപ്റ്റൻ കൃണാൽ പാണ്ഡ്യ ടീം അംഗങ്ങളുടെ മുന്നിൽവച്ച് അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് ദീപക് ഹൂഡ ക്രിക്കറ്റ് അസോസിയേഷനു പരാതി നൽകി. സംഭവത്തെ തുടർന്ന് സയ്യീദ് മുഷ്താഖ് അലി ട്വന്റി-20യിൽനിന്ന് ഹൂഡ പിന്മാറി.
പരാതി അതിന്റെ വഴിക്ക് എന്ന മനോഭാവത്തോടെ മുഷ്താഖ് അലി ടൂർണമെന്റിലെ ആദ്യമത്സരത്തിൽ കൃണാൽ പാണ്ഡ്യയുടെ വെടിക്കെട്ട്. 42 പന്തിൽ 76 റൺസ് അടിച്ചെടുത്ത കൃണാലിന്റെ മികവിൽ ബറോഡ അഞ്ച് റൺസിന് ഉത്തരാഖണ്ഡിനെ കീഴടക്കി. കർണാടക, പഞ്ചാബ്, റെയിൽവേസ്, ബംഗാൾ, തമിഴ്നാട് തുടങ്ങിയ ടീമുകളും ജയിച്ചു. കേരളം ഇന്ന് പോണ്ടിച്ചേരിക്കെതിരേ ഇറങ്ങും.