ട്വന്‍റി-20യിൽ നാലു പേരുടെ അരങ്ങേറ്റം
ട്വന്‍റി-20യിൽ നാലു പേരുടെ അരങ്ങേറ്റം
Thursday, July 29, 2021 12:27 AM IST
കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ​യു​ള്ള ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​ക്കു ഭേ​ദ​പ്പെ​ട്ട സ്‌​കോ​ര്‍. കോ​വി​ഡ് ബാ​ധി​ച്ച കൃ​ണാ​ല്‍ പാ​ണ്ഡ്യ​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ര്‍ത്തി​യവ​രെ ഐ​സോ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​ച്ചി​തോ​ടെ ഇ​ന്ത്യ​ൻ ടീ​മി​ല്‍ ചേ​ത​ന്‍ സ​ക്ക​രി​യ, ദേ​വ​ദ​ത്ത് പ​ടി​ക്ക​ല്‍, നി​തീ​ഷ് റാ​ണ, ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ് എ​ന്നി​വ​ര്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.


ആ​ദ്യ ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ​ക്ക് 20 ഓ​വ​റി​ല്‍ അ​ഞ്ചു വി​ക്ക​റ്റി​ന് 135 റ​ണ്‍സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. ശി​ഖ​ര്‍ ധ​വാ​ന്‍ (40), ഗെ​യ്ക്‌​വാ​ദ് (21), ദേ​വ​ദ​ത്ത് പ​ടി​ക്ക​ല്‍ (29) എ​ന്നി​വ​ര്‍ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി. 13 പ​ന്തി​ല്‍ ഏ​ഴു റ​ണ്‍സ് നേ​ടി​യ സ​ഞ്ജു സാം​സ​ണ്‍ നി​രാ​ശ​പ്പെ​ടു​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.