ജയം തുടർന്ന് പിഎസ്ജി
Monday, September 13, 2021 6:10 AM IST
പാരീസ്: തുടർച്ചയായ അഞ്ചാം ജയവും നേടി പാരി സാൻ ഷെർമയിൻ ഫ്രഞ്ച് ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്തു തുടരുന്നു.
പിഎസ്ജി 4-0ന് ക്ലെർമോണ്ടിനെ തോൽപ്പിച്ചാണു ലീഗിലെ അഞ്ചാം ജയം സ്വന്തമാക്കിയത്. അന്താരാഷ് ട്ര മത്സരങ്ങൾക്കുശേഷം തിരിച്ചെത്തിയ ലയണൽ മെസി, നെയ്മർ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.
മറ്റൊരു മത്സരത്തിൽ എഎസ് മോണക്കോയെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് മാഴ്സെ തോൽപ്പിച്ചു. അഹമ്മദു ബാംബ ഡൈയിംഗ് ഇരട്ട ഗോൾ നേടി.