സ്കോട്ലൻഡ് സൂപ്പർ 12ൽ
Friday, October 22, 2021 1:40 AM IST
മസ്കറ്റ്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ഗ്രൂപ്പ് ബിയിൽനിന്ന് സൂപ്പർ 12ൽ ഇടംപിടിക്കുന്ന രണ്ടാമത്തെ ടീമായി സ്കോട്ലൻഡ്. നിർണായക മത്സരത്തിൽ സ്കോട്ലൻഡ് ഒമാനെ എട്ടു വിക്കറ്റിനു പരാജയപ്പെടുത്തി.
ആദ്യം ബാറ്റു ചെയ്ത ഒമാൻ ഉയർത്തിയ 123 റണ്‍സ് ലക്ഷ്യം 18 പന്ത് ബാക്കിനിൽക്കെ സ്കോട്ലൻഡ് മറികടന്നു. സ്കോട്ലൻഡിനായി 25 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഡാവിയാണു കളിയിലെ താരം. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും സ്കോട്ലൻഡ് ജയിച്ചിരുന്നു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഒമാനായി അഖ്വിബ് ഇല്യാസ് (37), സീഷൻ മഖ്സൂദ് (35), മുഹമ്മദ് നദീം (25) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്.