അഞ്ചു പന്തിൽ അഞ്ച് വിക്കറ്റ്; ബ്രസീലിന് അദ്ഭുത ജയം
Wednesday, October 27, 2021 11:47 PM IST
നൗകൽപൻ (മെക്സിക്കോ): വനിതാ ട്വന്റി-20 ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടിൽ റൗണ്ടിൽ അർജന്റീനയെ ബ്രസീൽ 12 റണ്‍സിന് പുറത്താക്കിയ വാർത്തയ്ക്കു പിന്നാലെ മറ്റൊരു അദ്ഭുത ജയംകൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ബ്രസീലും കാനഡയും തമ്മിലുള്ള മത്സരമാണ് ഇത്തവണ വാർത്തയിൽ ഇടംപിടിച്ചത്.
17 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബ്രസീൽ വനിതകൾ നേടിയത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 48 റണ്‍സ്.
മറുപടി ബാറ്റിംഗിനിറങ്ങിയ കാനഡയ്ക്ക് അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് അഞ്ചു വിക്കറ്റ് കൈയിലിരിക്കേ മൂന്ന് റണ്‍സ് മാത്രം. എന്നാൽ, ആ ഓവറിലെ ആദ്യ അഞ്ചു പന്തിൽ കാനഡയ്ക്ക് അഞ്ചു വിക്കറ്റും നഷ്ടപ്പെട്ടു. മത്സരം തോറ്റെന്ന് ഉറപ്പിച്ച ബ്രസീലിന് ഒരു റണ്ണിന്റെ അവിശ്വസനീയ വിജയം. ലൗറ കാർഡോസോയാണ് അഞ്ചു പന്തിൽ അഞ്ചു വിക്കറ്റ് വീഴ്ത്തി സൂപ്പർതാരമായത്.