മക്കല്ലം ഇംഗ്ലണ്ട് കോച്ച്
Friday, May 13, 2022 12:19 AM IST
ലണ്ടൻ: ന്യൂസിലൻഡ് ക്രിക്കറ്റ് ടീം മുൻ നായകൻ ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ ടെസ്റ്റ് പരിശീലകനായി നിയമിച്ചു. ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനായ മക്കല്ലം, പുതിയ നായകനായ ബെൻ സ്റ്റോക്സിനൊപ്പം ചേരും. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരന്പരയാണു മക്കല്ലത്തിന്റെ ആദ്യ ദൗത്യം.