ദേശീയ ടേബിൾ ടെന്നീസ് ചാന്പ്യൻഷിപ്പിനു തുടക്കമായി
Friday, June 17, 2022 11:39 PM IST
ആലപ്പുഴ: ഒരാഴ്ച നീണ്ടുനില്‍ക്കുന്ന 83-ാമത് ജൂണിയർ ആൻഡ് യൂത്ത് നാഷണൽ ടേബിൾ ടെന്നീസ് ചാന്പ്യൻഷിപ്പിന് ആലപ്പുഴയിൽ തുടക്കം.
ആലപ്പുഴ വൈഎംസിഎ ടേബിൾ ടെന്നീസ് അക്കാഡമിയിലാണ് മത്സരം. ആദ്യ മൂന്നു ദിവസം പെണ്‍കുട്ടികളുടെ മത്സരങ്ങളാണ് നടത്തുന്നത്. തുടർന്ന് ആണ്‍കുട്ടികളുടെ മത്സരങ്ങൾ തുടങ്ങും. ഇതു മൂന്നാം തവണയാണ് ദേശീയ ടേബിൾ ടെന്നീസ് മത്സരങ്ങൾക്ക് വൈഎംസിഎ ആതിഥേയത്വം വഹിക്കുന്നത്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി 500-ലേറെ കളിക്കാർ പങ്കെടുക്കുന്നുണ്ട ്. അന്‍പതിലേറെ അന്പയർമാരും മറ്റു ഒഫീഷ്യലുകളും മത്സരം നിയന്ത്രിക്കും.
ലാവോസിൽ സെപ്റ്റംബർ ഒന്നു മുതൽ ആറു വരെ നടക്കുന്ന ഏഷ്യൻ ജൂനിയർ ടേബിൾ ടെന്നീസ് ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ ടീമിനെ ആലപ്പുഴ ചാന്പ്യൻഷിപ്പിൽ നിന്നാണ് തെരഞ്ഞെടുക്കുന്നത്. തുടർന്ന് ട്യൂണിസിൽ ഡിസംബർ നാലു മുതൽ 11 വരെ വേൾഡ് യൂത്ത് ചാന്പ്യൻഷിപ് നടക്കും. ജില്ലാ കളക്ടർ ഡോ. രേണുരാജ് മത്സരം ഉദ്ഘാടനം ചെയ്തു.