സത്യൻ ജ്ഞാനേശ്വരൻ പ്രീക്വാർട്ടറിൽ
Friday, June 17, 2022 11:39 PM IST
സാഗ്രെബ്: ക്രൊയേഷ്യയിലെ സാഗ്രെബിൽ നടക്കുന്ന വേൾഡ് ടേബിൾ ടെന്നീസ് കണ്ടെന്റർ ടൂർണമെന്റിന്റെ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ സത്യൻ ജ്ഞാനേശ്വരൻ അട്ടിമറിജയവുമായി പ്രീക്വാർട്ടറിൽ.
ലോക ആറാം നന്പറും യൂറോപ്യൻ ചാന്പ്യനുമായ ജോർഗിക് ഡാർകോയെ 3-1ന് കീഴടക്കിയാണു സത്യൻ പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. സ്ലൊവേനിയൻ താരത്തിനെതിരേ 6-11, 12-10, 11-9, 12-10ന്റെ ജയമാണു സത്യൻ സ്വന്തമാക്കിയത്.