ഇളയദളപതിക്കൊപ്പം തല!
Wednesday, June 22, 2022 12:04 AM IST
മുംബൈ: മുൻ ഇന്ത്യൻ നായകനും ചെന്നൈ സൂപ്പർ കിംഗ്സ് താരവുമായ മഹേന്ദ്രസിംഗ് ധോണി വെള്ളിത്തിരയിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. തമിഴ് സൂപ്പർ താരം വിജയിക്കൊപ്പമാണു ധോണിയുടെ അരങ്ങേറ്റമെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വിജയുടെ 68-ാം ചിത്രം ധോണി പ്രൊഡക്ഷൻസിനു കീഴിലായിരിക്കുമെന്നും ചിത്രത്തിൽ അതിഥിവേഷത്തിൽ ധോണി പ്രത്യക്ഷപ്പെടുമെന്നുമാണു സൂചന. നയൻ താരയായിരിക്കും ചിത്രത്തിൽ നായികയെന്നും റിപ്പോർട്ടുണ്ട്.