പ്രൈം ​വോ​ളി: ഇ​ന്ന് സെ​മി
പ്രൈം ​വോ​ളി: ഇ​ന്ന് സെ​മി
Friday, March 3, 2023 2:10 AM IST
‌കൊ​ച്ചി: 2023 സീ​സ​ൺ പ്രൈം ​വോ​ളി​ബോ​ൾ പോ​രാ​ട്ട​ത്തി​ന്‍റെ ആ​ദ്യ സെ​മി ഫൈ​ന​ൽ ഇ​ന്ന്. നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ കോ​ൽ​ക്ക​ത്ത ത​ണ്ട​ർ​ബോ​ൾ​ട്ട്സും ബം​ഗ​ലൂ​രു ടോ​ർ​പ്പി​ഡോ​സു​മാ​ണ് ആ​ദ്യ സെ​മി​യി​ൽ ഏ​റ്റു​മു​ട്ടു​ക. നാ​ളെ ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ൽ കാ​ലി​ക്ക​ട്ട് ഹീ​റോ​സും അ​ഹ​മ്മ​ദാ​ബാ​ദ് ഡി​ഫെ​ൻ​ഡേ​ഴ്സും ഏ​റ്റു​മു​ട്ടും.


ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ അ​ഹ​മ്മ​ദാ​ബാ​ദി​നെ ര​ണ്ടി​നെ​തി​രേ മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് കീ​ഴ​ട​ക്കി​യ കോ​ൽ​ക്ക​ത്ത പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്തു. അ​ഹ​മ്മ​ദാ​ബാ​ദ് ര​ണ്ടാ​മ​തും കാ​ലി​ക്ക​ട്ട് മൂ​ന്നാ​മ​തും ബം​ഗ​ളൂ​രു നാ​ലാ​മ​തു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.