ലൗലിന, സാക്ഷി ക്വാർട്ടറിൽ
Wednesday, March 22, 2023 12:12 AM IST
ന്യൂഡൽഹി: വനിതാ ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ ലൗലിന ബൊർഗോഹെയ്നും സാക്ഷി ചൗധരിയും ക്വാർട്ടർ ഫൈനലിൽ. ടോക്കിയോ ഒളിന്പിക്സ് വെങ്കല മെഡൽ ജേതാവായ ലൗലിന 75 കിലോഗ്രാം വിഭാഗത്തിൽ 5-0ന് മെക്സിക്കോയുടെ വെനേസ ഒർറ്റിസിനെ പ്രീക്വാർട്ടറിൽ തകർത്തു.