01: ഇംപാക്ട് പ്ലെയർ മത്സരത്തിന്റെ ഏതു സമയത്തും കളത്തിൽ ഇറക്കാവുന്ന സബ്സ്റ്റിറ്റ്യൂട്ട് കളിക്കാരനാണ് ഇംപാക്ട് പ്ലെയർ. ആദ്യ 11ൽ നാലു വിദേശ കളിക്കാരുണ്ടെങ്കിൽ ഇംപാക്ട് പ്ലെയറായി ഇന്ത്യക്കാരെ മാത്രമേ ഇറക്കാൻ സാധിക്കൂ. ഫുട്ബോൾ, റഗ്ബി, ബാസ്കറ്റ്ബോൾ തുടങ്ങിയ മത്സരങ്ങളിലെ സബ്സ്റ്റിറ്റ്യൂഷനു സമാനമാണ് ഇംപാക്ട് പ്ലെയർ.
ഓരോ ടീമിനും നാല് ഇംപാക്ട് പ്ലെയർമാരെ സബ്സ്റ്റിറ്റ്യൂട്ട് ലിസ്റ്റിൽ ഉൾപ്പെടുത്താം. ഇതിൽ ആരെ വേണമെങ്കിലും കളത്തിലിറക്കാൻ ടീമിന് അധികാരമുണ്ട്. ഇന്നിംഗ്സിനു മുന്പ്, ഓവറിന്റെ അവസാനം, വിക്കറ്റ് വീഴുന്പോൾ, ബാറ്റർ റിട്ടയർ ചെയ്യുന്പോൾ എന്നീ സന്ദർഭങ്ങളിലാണ് ഇംപാക്ട് പ്ലെയറിനെ ഒരു ബാറ്റിംഗ് ടീമിന് ഉപയോഗിക്കാൻ സാധിക്കുക. ബൗളിംഗ് ടീമിന് വിക്കറ്റ് വീഴുന്പോഴും ബാറ്റർ റിട്ടയർ ചെയ്യുന്പോഴും ഇംപാക്ട് പ്ലെയറിനെ ഇറക്കാം. കളത്തിൽനിന്നു പിൻവലിക്കപ്പെടുന്ന കളിക്കാരന് പിന്നീട് മത്സരത്തിന്റെ ഒരു ഘട്ടത്തിലും യാതൊരു തരത്തിലും തിരിച്ചെത്താൻ സാധിക്കില്ല.