സ്വിസ് ബന്പർ; സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഡബിൾസിൽ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യത്തിന് കിരീടം
Monday, March 27, 2023 12:19 AM IST
ബേണ്‍: സ്വിസ് ഓപ്പണ്‍ സൂപ്പർ സീരീസ് 300 ബാഡ്മിന്റണ്‍ പുരുഷ ഡബിൾസ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യയുടെ സാത്വിക് സായ്രാജ് രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം. ഫൈനലിൽ ചൈനയുടെ താംഗ് ക്വിയാൻ-റെൻ യു സിയാംഗ് സഖ്യത്തെ രണ്ടാം സീഡായ സാത്വിക്-ചിരാഗ് സഖ്യം പരാജയപ്പെടുത്തി.
നേരിട്ടുള്ള ഗെയിമുകൾക്കാണു സാത്വിക്-ചിരാഗ് സഖ്യത്തിന്റെ വിജയം. സ്കോർ; 21-19, 24-22. ലോക 21-ാം നന്പറുകാരായ ചൈനീസ് സഖ്യത്തെ 54 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണു ഇന്ത്യൻ കൂട്ടുകെട്ട് കീഴടക്കിയത്. സാത്വിക്-ചിരാഗ് സഖ്യത്തിന്റെ കരിയറിലെ അഞ്ചാം വേൾഡ് ടൂർ കിരീടമാണിത്. ഇന്ത്യ, ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
മലേഷ്യയുടെ ഓംഗ് യ്യൂ സിൻ-തിയോ ഈ യി സഖ്യത്തെ പരായപ്പെടുത്തിയാണു സാത്വിക്-ചിരാഗ് സഖ്യം കലാശപ്പോരിന് അർഹത നേടിയത്.