ന്യൂകാസിൽ ചാന്പ്യൻസ് ലീഗിന്
Wednesday, May 24, 2023 12:19 AM IST
ന്യൂകാസിൽ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ് 2023-24 സീസണ് യുവേഫ ചാന്പ്യൻസ് ലീഗ് യോഗ്യത കരസ്ഥമാക്കി.
നീണ്ട 20 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ന്യൂകാസിൽ ചാന്പ്യൻസ് ലീഗിനെത്തുന്നതെന്നതാണ് ശ്രദ്ധേയം. 2002-03 സീസണിനുശേഷം ഇതാദ്യമായാണു പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡ് ടോപ് ഫോർ ഫിനിഷിംഗ് ഉറപ്പിച്ചത്.
ലീഗിൽ ലെസ്റ്റർ സിറ്റിക്കെതിരായ ഗോൾരഹിത സമനിലയോടെ ന്യൂകാസിൽ ആദ്യ നാലു സ്ഥാനത്തിൽ ഒന്ന് ഉറപ്പാക്കുകയായിരുന്നു. 37 മത്സരങ്ങളിൽനിന്ന് 70 പോയിന്റുമായി മൂന്നാമതാണു ന്യൂകാസിൽ. 36 മത്സരങ്ങളിൽനിന്ന് 69 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡാണു നാലാമത്. ആദ്യനാല് സ്ഥാനക്കാർക്കാണു ചാന്പ്യൻസ് ലീഗ് യോഗ്യത ലഭിക്കുക.