സൂപ്പറാകാൻ ലക്നോ 2022 സീസണിൽ ഐപിഎൽ അരങ്ങേറ്റം നടത്തിയ ലക്നോ സൂപ്പർ ജയ്ന്റ്സ് തുടർച്ചയായ രണ്ടാം തവണയാണു പ്ലേ ഓഫ് എലിമിനേറ്ററിനെത്തുന്നത്. 2022 സീസണിലേതുപോലെ ഇത്തവണയും ലീഗ് പോയിന്റ് ടേബിളിൽ ലക്നോയ്ക്കു മൂന്നാം സ്ഥാനമാണ്.
2022ൽ എലിമിനേറ്ററിൽ പരാജയപ്പെട്ട് പുറത്തായതിന്റെ ചരിത്രം ആവർത്തിക്കാതിരിക്കാനാണ് ലക്നോ എത്തുന്നത്. പരിക്കേറ്റ് പുറത്തായ കെ.എൽ. രാഹുലിനു പകരമായി കൃണാൽ പാണ്ഡ്യയാണു ലക്നോയുടെ ക്യാപ്റ്റൻ.
ഐപിഎൽ ചരിത്രത്തിൽ മുംബൈ ഇന്ത്യൻസും ലക്നോ സൂപ്പർ ജയ്ന്റ്സും തമ്മിൽ ഇതുവരെ മൂന്നു തവണ ഏറ്റുമുട്ടി. മൂന്നു തവണയും ലക്നോ സൂപ്പർ ജയ്ന്റ്സിനായിരുന്നു ജയം.