ലക്ഷ്യ സെൻ പുറത്ത്
Sunday, June 4, 2023 12:18 AM IST
ബാങ്കോക്ക്: തായ്ലൻഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യം സെൻ സെമിയിൽ പുറത്ത്. തായ്ലൻഡിന്റെ രണ്ടാം സീഡായ കുൻലാവത്തിനോടു മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണു ലക്ഷ്യ സെൻ തോൽവി വഴങ്ങിയത്. സ്കോർ: 21-13, 17-21, 13-21. ഇതോടെ ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ പോരാട്ടം അവസാനിച്ചു.