അട്ടിമറി; ബൊപ്പണ്ണ-ഭാംബ്രി പുറത്ത്
Tuesday, September 26, 2023 3:04 AM IST
ഹാങ്ഝൗ: ഇന്ത്യയുടെ പുരുഷ ഡബിൾസ് ടീം ഏഷ്യൻ ഗെയിംസ് ടൂർണമെന്റിൽനിന്നു പുറത്ത്. ഏഷ്യൻ ഗെയിംസ് പുരുഷ ഡബിൾസിലെ ടോപ് സീഡായ രോഹൻ ബൊപ്പണ്ണ-യൂകി ഭാംബ്രി സഖ്യം രണ്ടാം റൗണ്ടിൽ പുറത്തായി. ഉസ്ബക്കിസ്താന്റെ സെർഗെ ഫോമിൻ-ഖുമയുണ് സുൽത്താനോവ് സഖ്യമാണ് ബൊപ്പണ്ണ-ഭാംബ്രി സഖ്യത്തിനുമേൽ അട്ടിമറി വിജയം നേടിയത്. സ്കോർ: 2-6, 6-3, 10-6.
മിക്സഡ് ഡബിൾസിൽ റുതുജ ഭോസ്ലെയ്ക്കൊപ്പം ബൊപ്പണ്ണ മൂന്നാം റൗണ്ടിലേക്കു മുന്നേറിയിട്ടുണ്ട്. 2018 ഏഷ്യൻ ഗെയിംസ് ഡബിൾസിൽ ദിവിജ് ശരണിനൊപ്പം ബൊപ്പണ്ണ സ്വർണം നേടിയിരുന്നു.
വനിതാ വിഭാഗത്തിൽ ഇന്ത്യൻ താരം അങ്കിത റെയ്ന, റുതുജ ഭോസ്ലെ, രാംകുമാർ രാമനാഥൻ എന്നിവർ രണ്ടാം റൗണ്ട് കടന്നു മുന്നേറി. ഇന്ത്യയുടെ മറ്റൊരു പുരുഷ ഡബിൾസ് ടീമായ രാംകുമാർ രാമനാഥൻ-സാകേത് മൈനേനി സഖ്യം പ്രീ ക്വാർട്ടറിൽ കടന്നിട്ടുണ്ട്.