ഫോഗട്ടിന്റെ മെഡൽ നഷ്ടം ഇന്ത്യയിലും ലോകത്തിലും കാട്ടുതീപോലെ പടർന്നപ്പോൾ മാത്രമാണ് ഐഒഎ കേസിനെക്കുറിച്ച് ആലോചിച്ചത്, അതും പിറ്റേന്ന്. അങ്ങനെയാണ് ഹരീഷ് സാൽവെ ഐഒഎയെ പ്രതിനിധീകരിച്ച് കേസിലേക്ക് എത്തിയത്.
സാൽവെ ഫോഗട്ടിനെയല്ല ഐഒഎയെയാണ് പ്രതിനിധീകരിക്കുന്നത്. റെസലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഐഒഎ, കേന്ദ്രസർക്കാർ എന്നിവരുടെ വീഴ്ചയാണ്, അല്ലെങ്കിൽ ഗൂഢനീക്കമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും രാഹുൽ മെഹ്റ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി.
പ്രോ ബോണോ ഒളിന്പിക്സിനെത്തുന്ന താരങ്ങളുടെ കേസ് വാദിക്കാനായി ആതിഥേയ നഗരങ്ങളിൽ പ്രോ ബോണോ വക്കീലന്മാരെ നിയോഗിക്കേണ്ടതുണ്ട്. പ്രോ ബോണോ വക്കീലന്മാർക്കു കേസ് വാദിക്കാനായി പണം നൽകേണ്ട. ഒളിന്പിക്സിനിടെയുണ്ടാകുന്ന തർക്കങ്ങളിലും പ്രശ്നങ്ങളിലും കായികതാരങ്ങൾക്കു നീതി ഉറപ്പാക്കുകയാണ് പ്രോ ബോണോ വക്കീലന്മാരുടെ ദൗത്യം.
വിധി നീട്ടി വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ രാജ്യാന്തര കായിക തർക്കപരിഹാര കോടതിയുടെ വിധി സമയം നീട്ടി. ആർബിറ്ററേറ്റർക്ക് ഇന്നുകൂടി കോടതി സമയം അനുവദിച്ചു. ഇന്നലെ രാത്രിയിൽ വിധിയുണ്ടാകുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ട്. ഇന്നു രാത്രി 9.30നുള്ളിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.