ഗോൾ വഴങ്ങിയതോടെ കൊച്ചി ഉണർന്നു കളിച്ചു. കളിയുടെ 16-ാം മിനിറ്റിൽ സമനിലയ്ക്കുള്ള അവസരം ലഭിച്ചെങ്കിലും ആതിഥേയർക്കതു മുതലാക്കാനായില്ല. ഗോളിനായുള്ള നിജോ ഗിൽബെർട്ടിന്റെ ശ്രമം മലപ്പുറം ഗോളി മിഥുൻ കൈയിലൊതുക്കി.
40-ാം മിനിറ്റിൽ മലപ്പുറം ലീഡുയർത്തി. ആദ്യ ഗോളിനു വഴിയൊരുക്കിയ ഫസലു റഹ്മാന്റെ വകയായിരുന്നു രണ്ടാം ഗോൾ. ആദ്യ പകുതിക്കു പിരിയും മുന്പ് കൊച്ചിക്ക് ഗോൾ നേടാൻ വീണ്ടും അവസരം ലഭിച്ചെങ്കിലും പഴാക്കി.
രണ്ടാം പകുതിയിൽ കൊച്ചി ആക്രമിച്ചെങ്കിലും മലപ്പുറത്തിന്റെ പ്രതിരോധം മറികടക്കാനായില്ല. 4-3-3 ശൈലിയിലാണ് മലപ്പുറം പടയെ പരിശീലകൻ ജോണ് ഗ്രിഗറി ഇറക്കിയത്.