ബുംറ, സ്മൃതി താരങ്ങള്‍
Wednesday, April 23, 2025 12:59 AM IST
ലണ്ടന്‍: ഇന്ത്യന്‍ താരങ്ങളായ ജസ്പ്രീത് ബുംറയും സ്മൃതി മന്ദാനയും വിസ്ഡന് ക്രിക്കറ്റ് പുരസ്കാര തിളക്കത്തില്‍. 2024ലെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള പുരസ്കാരമാണ് പേസര്‍ ബുംറ സ്വന്തമാക്കിയത്.
മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം സ്മൃതിക്കും ലഭിച്ചു. മികച്ച താരത്തിനുള്ള വിസ്ഡന് പുരസ്കാരം രണ്ടു പ്രാവശ്യം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് സ്മൃതി. 2017, 2018 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ താരങ്ങള്‍ പുരുഷ-വനിതാ വിഭാഗത്തിലെ മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നതും ഇതാദ്യം.
2024ല്‍ സ്മൃതി മന്ദാന 1659 റണ്‍സ് മൂന്നു ഫോര്‍മാറ്റിലുമായി സ്വന്തമാക്കി. വനിതാ ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ റിക്കാര്‍ഡ് റണ്‍ വേട്ടയായിരുന്നു അത്.