റോഡ്പണി പാതിവഴിയില്‍, പൊടിപടലം മൂലം വലഞ്ഞ് പ്രദേശവാസികള്‍
1560380
Saturday, May 17, 2025 6:47 AM IST
വെള്ളറട: കീഴാറൂര്‍ അരുവിക്കര റോഡ് റീ ടാറിങ്ങിനു വേണ്ടി മെറ്റലിംഗ് നടത്തി മണ്ണ് നിരത്തി മിക്സ് ചെയ്തിട്ട് നാലുമാസം കഴിഞ്ഞു. നാലുമാസമായി റോഡുസൈസില് താമസിക്കുന്ന ജനങ്ങള്‍ പൊടിപടലം മൂലം നരകിക്കുകയാണ്.
കച്ചവട സ്ഥാപനങ്ങള്‍ മണ്ണ് മൂടിയ നിലയിലായി. സ്കൂള്‍ തുറക്കാന്‍ സമയമായി. കാലവര്‍ഷവും എത്താറായി മഴ തുടങ്ങിയാലെ ടാറിങ്ങ് ആരംഭിക്കു എന്ന വാശിയിലാണ് കോണ്‍ട്രാക്ടറും അധികാരികളും.
ഓട നിര്‍മാണവും- സൈഡു വാള് കെട്ടും പാതിവഴിയിലാണ് . അടിയന്തരമായി റോഡു പണി പൂര്‍ത്തിയാക്കണമെന്ന് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗവും മുന്‍ മണ്ഡലം പ്രസിഡന്റുമായ കീഴാറൂര്‍ രാമചന്ദ്രന് ആവശ്യപ്പെട്ടു.