നെ​യ്യാ​റ്റി​ന്‍​ക​ര: മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച വൈ​ജ്ഞാ​നി​ക സാ​ഹി​ത്യ​കൃ​തി​ക​ൾ​ക്കാ​യി പൂ​ഴി​ക്കു​ന്ന് ര​വീ​ന്ദ്ര​ൻ സ്മാ​ര​ക പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ദ്യു​തി അ​ക്ഷ​ര പു​ര​സ്കാ​രം ഡോ. ​എം.​എ. സി​ദ്ദീ​ഖി​ന് കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്രോ ​വൈ​സ് ചാ​ൻ​സ​ല​റും നി​രൂ​പ​ക​നു​മാ​യ ഡോ. ​കെ.​എ​സ്. ര​വി​കു​മാ​ർ സ​മ്മാ​നി​ച്ചു.

നെ​യ്യാ​റ്റി​ൻ​ക​ര സു​ഗ​ത​സ്മൃ​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ഡ്വ. കെ. ​വി​നോ​ദ് സെ​ൻ അ​ധ്യ​ക്ഷ​നാ​യി. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ​മോ​ഹ​ന​ൻ പു​ര​സ്കാ​ര സ​മ​ര്‍​പ്പ​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​ര​സ്കാ​ര​ത്തി​ന​ര്‍​ഹ​മാ​യ ലി​റ്റ​റ​റി തെ​റാ​പ്പി എ​ന്ന പു​സ്ത​കം ഡോ. ​എ.​എ​സ്. ബെ​ൻ​റോ​യ് പ​രി​ച​യ​പ്പെ​ടു​ത്തി. ര​ച​ന വേ​ല​പ്പ​ൻ​നാ​യ​ര്‍, ജി.​എ​ന്‍. ശ്രീ​കു​മാ​ര​ന്‍, ഡോ. ​സി.​വി സു​രേ​ഷ്, എ​സ്. രാ​ജ​ഗോ​പാ​ല്‍, പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം സെ​ക്ര​ട്ട​റി ആ​ര്‍.​വി. അ​ജ​യ​ഘോ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഡോ. ​എം.​എ സി​ദ്ദീ​ഖ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. എ​ഴു​ത്തു വ​ഴി​യി​ൽ 50 കൊ​ല്ലം പൂ​ർ​ത്തി​യാ​ക്കു​ന്ന ഡോ. ​കെ.​എ​സ് ര​വി​കു​മാ​റി​നെ ദ്യു​തി അ​ക്ഷ​ര കൂ​ട്ടാ​യ്മ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.