വെ​ള്ള​റ​ട:​ വെ​ള്ള​റ​ട​യി​ല്‍ തെരു വുനായ ശ​ല്യം രൂക്ഷം. യാ​ത്ര​ക്കാ​രെ​യും കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡി​പ്പോ​യ്ക്കു​ള്ളി​ല്‍ നി​ന്ന​വരേയുമ​ട​ക്കം ആറു പേ​രെ തെരുവുനായ ആ​ക്ര​മി​ച്ചു. ഒ​രി​ട​വേ​ള​ക്കു​ശേ​ഷം വെ​ള്ള​റ​ട​യി​ല്‍ തെരുവുനായ ശല്യം വ​ര്‍​ധിച്ചിരിക്കുകയാണ്. ഇ​ന്ന​ലെ ആ​ന​പ്പാ​റ ജം​ഗ്ഷ​നി​ലെ ക​ട​യി​ല്‍ ക​രി​ക്കു കു​ടി​ച്ചു കൊ​ണ്ട് നി​ന്ന പ്ര​ജി​ന്‍ ദാ​സി(31)നെ ​യാ​ണ് ആ​ദ്യം ആ​ക്ര​മി​ച്ച​ത്.

തു​ട​ര്‍​ന്ന് തെരുവുനായ ഒരു കി​ലോ​മീ​റ്റ​റോ​ളം ന​ടന്നു വെ​ള്ള​റ​ട കെഎ​സ്ആ​ര്‍ടിസി ഡി​പ്പോ​യി​ല്‍ ബ​സ് കാ​ത്തു​നി​ന്ന കു​ട​യാ​ല്‍ ശ​ശി​ഭ​വ​നി​ല്‍ ശ​ശി​ധ​ര​ന്‍ (74)നെ ​ക​ടി​ച്ചു. തു​ട​ര്‍​ന്ന് ആ​ന​പ്പാ​റ വ​ട​ക്കേ​ക്ക​ര വീ​ട്ടി​ല്‍ യോ​ഹ​ന്നാൻ​(66), മ​ണ​ലി ആ​റ​ടി​ക്ക​ര വീ​ട്ടി​ല്‍ വി​പി​ന്‍ (16), കു​ട​പ്പ​നമൂ​ട് അ​രു​വി​പ്പു​റം വീ​ട്ടി​ല്‍ നൗ​ഷാ​ദ്(45)​ എന്നിവ രെ കടിച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചു.

വീ​ണ്ടും ഒ​രു കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ച് അ​ഞ്ചുമ​രം കാ​ല​യ്ക്ക് സ​മീ​പം പൊ​ന്ന​മ്പി​യി​ല്‍ കോ​ട്ട​യംവി​ള ആ​റ​ടി​ക്ക​ര വീ​ട്ടി​ല്‍ ലി​ല്ലി(65)​യേ​യും കടിച്ചു. തെരുവു നാ​യ​യു​ടെ ക​ടി​യേറ്റ എ​ല്ലാ​വ​ര്‍​ക്കും കാ​ലി​നാ​ണ് പ​രി​ക്കേ​റ്റി​ട്ടു​ള്ള​ത്. എ​ല്ലാ​വ​രും ആ​ദ്യം വെ​ള്ള​റ​ട സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ നേ​ടി​യശേ​ഷം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യലും ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യിലും ചികിത്സ തേടി. വേ​ന​ല്‍ മ​ഴ ശ​ക്ത​മാ​യി പ്ര​ദേ​ശ​മാ​കെ ക​ടു​ത്ത വ​റു​തി​യി​ല്‍ ഇ​രി​ക്കു​മ്പോ​ഴാ​ണ് തെ​രു​വു നാ​യ് ശല്യവും വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്.

തെരുവു നായ ശല്യത്തിന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്. തെ​രു​വ് നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു ഫ​ല​പ്ര​ദ​മാ​യ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ക്കു​ന്ന​തി​നും വ​ന്ധ്യ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നും ഒ​ന്നി​നും ഉ​ള്ള ക്ര​മീ​ക​ര​ണം ഇ​പ്പോ​ള്‍ ഈ ​പ്ര​ദേ​ശ​ത്ത് ന​ട​ക്കു​ന്നി​ല്ലെന്നും ആ​രോ​പ​ണ​മു​ണ്ട്.