ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു
1563254
Thursday, May 29, 2025 6:32 AM IST
വെഞ്ഞാറമൂട്: ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഇറങ്ങി മാറിയതിനാല്‍ ആളപായമുണ്ടായില്ല. മേലേകുറ്റിമൂട് വെള്ളുമണ്ണടി തടത്തിരികത്തു വീട്ടില്‍ മുഹമ്മദ് ഷാന്റെ കാറാണ് അഗ്നിക്കിരയായത്.
ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് കുറ്റിമൂട് മസ്ജിദിനു സമീപംവച്ചായിരുന്നു സംഭവം. ഓടിക്കൊണ്ടിക്കുന്നതിനിടയില് എന്ജിന് ഭാഗത്തു തീ പിടിക്കുകയും നിമിഷങ്ങള്‍ക്കുള്ളില്‍ കാറിന്റെ എല്ലാ ഭാഗങ്ങളും കത്തി നശിക്കുകയുമായിരുന്നു.
ഇതിനിടയില്‍ നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു സ്ഥലത്തെതത്തിയ വെഞ്ഞാറമൂട് അഗ്നി രക്ഷാ സേനയാണു തീ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.