വെ​ള്ള​റ​ട: പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തി​ലെ പാ​ല്‍​ക്കു ള​ങ്ങ​ര വാ​ര്‍​ഡി​ലെ കോ​ട്ട​റ​ത്ത​ല​യി​ൽ വി​ധ​വ​യാ​യ അ​മ്പി​ളി​യു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്കു ബ​ദാം മ​രം ക​ട​പു​ഴ​കി വീ​ണു വീ​ടി​നു സാ​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.

പ​ന്ത​പ്പ​ള്ളി മ​ണ്ണ​റ​ക്കോ​ണം ബ​ണ്ട് റോ​ഡി​ല്‍ നി​ന്നി​രു​ന്ന ബ​ദാം മ​ര​മാ​ണ് മ​റി​ഞ്ഞു വീ​ണ​ത്. ക​രി​ങ്ക​ല്‍ ഭി​ത്തി​യും, ജ​ല​വി​ത​ര​ണ കു​ഴ​ലു​ക​ളും ത​ക​ര്‍​ന്നു. തോ​ട്ടി​നു​കു​റു​കെ നി​ർ​മി​ച്ചി​ട്ടു​ള്ള പാ​ല​ത്തി​ന്‍റെ അ​ടി​ത്ത​റ​യും ഇ​ള​കി​യി​ട്ടു​ണ്ട്. അ​പ​ക​ട​നി​ല​ക​ളി​ല്‍ നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ച്ചു മാ​റ്റാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ൽ​മ​രം​വീ​ണു വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു

നെ​ടു​മ​ങ്ങാ​ട്: മേ​ലാം​കോ​ട് നി​കു​ഞ്ജം ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പം ആ​ൽ​മ​രം റോ​ഡി​നു കു​റു​കെ വീ​ണു വൈ​ദ്യു​ത​പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു. വൈ​ദ്യു​ത​പോ​സ്റ്റി​ൽ ഒ​രെ​ണ്ണം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ പ​തി​ച്ചു.

ഓ​ട്ടോ ഡ്രൈ​വ​ർ​ക്കും യാ​ത്ര​ക്കാ​രാ​യ മേ​ലാം​കോ​ട് സ്വ​ദേ​ശി മാ​യ​ക്കും മ​ക​ൾ കീ​ർ​ത്തി​ക്കും പ​രി​ക്കേ​റ്റു. ഇ​വ​ർ നെ​ടു​മ​ങ്ങാ​ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഓ​ട്ടോ​റി​ക്ഷ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് 1.30നാ​യി​രു​ന്നു അ​പ​ക​ടം. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ​ത്തി മ​രം മു​റി​ച്ചു​മാ​റ്റി.