നടുവിള അങ്കണവാടി ഉദ്ഘാടനം ചെയ്തു
1563276
Thursday, May 29, 2025 6:47 AM IST
നെടുമങ്ങാട്: ആര്യനാട് പഞ്ചായത്ത് നടുവിള അങ്കണവാടിയുടെ ഉദ്ഘാടനം ജി. സ്റ്റീഫൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജെ. ആതിര, ജില്ലാ പഞ്ചായത്തംഗം എ. മിനി, വൈസ് പ്രസിഡന്റ് യു. റീന സുന്ദരം, ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എസ്. മോളി,
വി. ബിന്ദു, ശിശുവികസന പദ്ധതി ഓഫീസർ വെള്ളനാട് അഡീഷണൽ, സിഡിഎസ് ചെയർപേഴ്സൺ സുനിതകുമാരി, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ മുഹമ്മദ് ഇസ്മായിൽ, ഷഫീർ, സലിം, ഷമീം, ഐസിഡിഎസ് സൂപ്പർവൈസർ നീതു കെ. ജേക്കബ് എന്നിവർ പ്രസംഗിച്ചു.