പൂ​വ​ച്ച​ൽ: റോ​ഡി​ലൂ​ടെ ന​ട​ന്ന് പോ​കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യെ കാ​ർ ഇ​ടി​ച്ചു മ​രി​ച്ചു. സി​പി​എം പൂ​വ​ച്ച​ൽ ഉ​ണ്ട​പ്പാ​റ ബ്രാ​ഞ്ച് അം​ഗം സെ​യ്യ​ദി​ന്‍റെ മാ​താ​വ് പീ​രു​മ്മ ബീ​വി​യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 7.30 ന് ​ഉ​ണ്ട​പ്പാ​റ ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ലി​ന് മു​ന്നി​ൽ വ​ച്ച് വീ​ട്ടി​ലേ​ക്കു ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന പീ​രു​മ്മ​യെ കാ​ർ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. കാ​ർ നി​ർ​ത്താ​തെ പോ​യി. നാ​ട്ടു​കാ​ർ 108 ആം​ബു​ല​ൻ​സി​നെ വി​ളി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കാ​ർ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. കാ​ട്ടാ​ക്ക​ട പോ​ലീ​സ് കാ​റി​നെ കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ക​ബ​റ​ട​ക്കം ഇ​ന്ന് പു​ത്ത​ൻ പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൻ.