പാ​റ​ശാ​ല: കു​ട്ടി​ക​ള്‍​ക്ക് ക​മ്പ്യൂ​ട്ട​ര്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നാ​യി എ​ത്തി​യ അ​ധ്യാ​പി​ക ക്ലാ​സി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പാ​റ​ശാ​ല ഗ​വ.​വി എ​ച്ച് എ​സ് സ്കൂ​ളി​ലെ മാ​ത്സ് അ​ധ്യാ​പി​ക മാ​രാ​യ​മ​ട്ടം ചു​ള്ളി​യൂ​ര്‍ ന​വ​നീ​ത​ത്തി​ല്‍ വി​നോ​ദി​നി (49) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11 മ​ണി​ക്ക് ക്ലാ​സെ​ടു​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞ് വീ​ണ​ത്.

ആ​നാ​വൂ​ര്‍ സ്കൂ​ളി​ല്‍ ലി​റ്റി​ല്‍ കൈ​റ്റ്സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ള്‍​ക്ക് ക​മ്പ്യൂ​ട്ട​ര്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു വി​നോ​ദി​നി. ഉ​ട​ന്‍​ത​ന്നെ നെ​യ്യാ​റ്റി​ന്‍​ക​ര സ​ര്‍​ക്കാ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പാ​റ​ശാ​ല ഗ​വ. വി​എ​ച്ച്എ​സ് സ്കൂ​ളി​ല്‍ നി​ന്നും വീ​ടി​ന​ടു​ത്തു​ള്ള മാ​രാ​യ​മ​ട്ടം സ്കൂ​ളി​ലേ​ക്ക് അ​ടു​ത്ത​ദി​വ​സം ട്രാ​ന്‍​സ്ഫ​ര്‍ ആ​യി​പോ​കു​ന്ന​തി​ന്‍റെ ത​യ്യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു ടീ​ച്ച​ര്‍. ഭൗ​തി​ക ശ​രീ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം പാ​റ​ശാ​ല ഗ​വ. വി​എ​ച്ച്എ​സ് സ്കൂ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ച​ശേ​ഷം രാ​ത്രി ഏ​ഴി​ന് വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ക്കും. ഭ​ര്‍​ത്താ​വ് ഹ​രി. മ​ക്ക​ള്‍: മി​ഥു​ന്‍ കൃ​ഷ്ണ, ന​വ​നീ​ത് കൃ​ഷ്ണ.